ഹൈക്കോടതി വജ്രജൂബിലി ആഘോഷം സമാപന സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

Update: 2018-05-13 12:36 GMT
Editor : Subin
ഹൈക്കോടതി വജ്രജൂബിലി ആഘോഷം സമാപന സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
Advertising

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് കൊച്ചി നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്...

കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹൈക്കോടതി അങ്കണത്തില്‍ സജ്ജമാക്കിയ പ്രത്യേക പന്തലില്‍ രാവിലെ പതിനൊന്ന് മണിക്കാണ് വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നടക്കുക. ഗവര്‍ണര്‍ പി സദാശിവം ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുഖ്യപ്രഭാഷണം നിര്‍വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സുപ്രീംകോടതി ജഡ്ജിമാരായ ജെ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, അശോക് ഭൂഷണ്‍, മോഹന്‍ എം ശാന്തനഗൌഡര്‍ എന്നിവര്‍ പങ്കെടുക്കും.

രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് കൊച്ചി നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതി പരിസരം, ബാനര്‍ജി റോഡ്, ഷണ്‍മുഖം റോഡ് എന്നിവിടങ്ങളിലടക്കം ഗതാഗത നിയന്ത്രണവും പാര്‍ക്കിങ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News