ഒഎന്‍വിയുടെ വരികള്‍ ചൊല്ലി ബജറ്റ് അവതരണം അവസാനിപ്പിച്ച് തോമസ് ഐസക്

Update: 2018-05-13 05:25 GMT
Editor : Alwyn K Jose
ഒഎന്‍വിയുടെ വരികള്‍ ചൊല്ലി ബജറ്റ് അവതരണം അവസാനിപ്പിച്ച് തോമസ് ഐസക്
Advertising

മലയാളികളുടെ അഭിമാനമായ ഒഎന്‍വി കുറുപ്പിനെ അനുസ്‍മരിപ്പിച്ചു കൊണ്ടായിരുന്നു സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റ് പ്രസംഗം ധനമന്ത്രി തോമസ് ഐസക് അവസാനിപ്പിച്ചത്.

മലയാളികളുടെ അഭിമാനമായ ഒഎന്‍വി കുറുപ്പിനെ അനുസ്‍മരിച്ചു കൊണ്ടായിരുന്നു സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റ് പ്രസംഗം ധനമന്ത്രി തോമസ് ഐസക് അവസാനിപ്പിച്ചത്. ഒഎന്‍വി പ്രത്യേകം എഴുതിത്തന്ന വരികളോടെയാണ് താന്‍ 2011 ലെ ബജറ്റ് അവതരിപ്പിച്ചതെന്നും അദ്ദേഹം ജനിച്ച ഗ്രാമം ഒഎന്‍വി കാവ്യഗ്രാമം ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഈ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്നായിരുന്നു ഒഎന്‍വിയുടെ ദിനാന്തം എന്ന കാവ്യത്തിലെ അവസാന വരികള്‍ ഉദ്ധരിച്ച് ബജറ്റ് അവസാനിപ്പിക്കുന്നതായി മന്ത്രി പറഞ്ഞത്.

''ഏതീരടി ചൊല്ലി നിര്‍ത്തണമെന്നറിയാതെ
ഞാനെന്തിനോ കാതോര്‍ത്തു നില്‍ക്കവേ
നിശബ്ദരാക്കപ്പെടുന്ന മനുഷ്യര്‍തന്‍
ശബ്ദങ്ങളെങ്ങുനിന്നോ കേള്‍ക്കുന്നു
നമ്മള്‍ ജയിക്കും ജയിക്കുമൊരുദിനം
നമ്മളൊറ്റക്കല്ല നമ്മളാണീഭൂമി''

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News