'മുഖ്യമന്ത്രി ലൈംഗികമായി പീഡിപ്പിച്ചു'; സരിതയുടെ കത്ത് പുറത്ത്

Update: 2018-05-14 05:22 GMT
Editor : admin
'മുഖ്യമന്ത്രി ലൈംഗികമായി പീഡിപ്പിച്ചു'; സരിതയുടെ കത്ത് പുറത്ത്
Advertising

മുഖ്യമന്ത്രിയടക്കമുള്ളവരുമായി ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന് കത്തിലുണ്ട് .

Full View

സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ജയിലില്‍ നിന്നെഴുതിയ കത്ത് ഒരു സ്വകാര്യ ചാനല്‍ പുറത്ത് വിട്ടു. മുഖ്യമന്ത്രിയടക്കമുള്ളവരുമായി ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന് കത്തിലുണ്ട് . കത്ത് തന്റേത് തന്നെയാണെന്ന് സരിത സ്ഥീരീകരിച്ചു. കസ്റ്റഡി കാലയളവില്‍ സരിത എഴുതിയ കത്താണ് പുറത്തായത്. മുഖ്യമന്ത്രിയുമായി ക്ലിഫ്ഹൌസില്‍വെച്ചാണ് ലൈംഗികബന്ധമുണ്ടായതെന്നും കത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്‍രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് വഴിമരുന്നായേക്കാവുന്നതാണ് പുതിയ വിവാദം. ഒരു മുന്‍ കേന്ദ്ര മന്ത്രി തന്നെ ബലാത്സംഗം ചെയ്തെന്നു കത്തില്‍ സരിത പറയുന്നു. കേന്ദ്ര മന്ത്രിമാര്‍ക്കു തന്നെ കാഴ്ചവയ്ക്കാന്‍ രമേശ് ചെന്നിത്തലയുടെ പിഎ ശ്രമിച്ചതായും കത്തില്‍ പറയുന്നുണ്ട്.

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അവസാനശ്രമമെന്ന് ഉമ്മന്‍ചാണ്ടി

Full View

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അവസാനവട്ട ശ്രമമാണ് സരിതയുടെ കത്തെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ഇപ്പോള്‍ കത്ത് പുറത്തുവന്നതില്‍ വ്യക്തമായ ഗൂഡാലോചന നടന്നിട്ടുണ്ട്. ജനങ്ങള്‍ ഇത് വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കോടിയേരി

Full View

സരിതയുടെ കത്ത് പുറത്തുവന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരത്തില്‍ ഒരാള്‍ സ്ഥാനാര്‍ഥി ആവണമോയെന്ന് ഹൈക്കമാന്‍ഡ് പരിശോധിക്കണമെന്നും കോടിയേരി കണ്ണൂരില്‍ ആവശ്യപ്പെട്ടു.

കത്ത് തന്റേത് തന്നെയെന്ന് സരിത

കത്ത് തന്റേതാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സരിത എസ് നായര്‍. കോടതി ആവശ്യപ്പെട്ടാല്‍ കത്ത് നല്‍കും. പുറത്ത് വന്ന കത്ത് തന്റേതായതു കൊണ്ട് മറച്ചുവെക്കുന്നില്ല. താനല്ല കത്ത് പുറത്തുവിട്ടത്. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും സരിത പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News