എസ്എംഎഫ് ദേശീയ ഡെലിഗേറ്റ്സ് മീറ്റ് നാളെ തൃശൂരില്‍
എസ്എംഎഫിന്റെ പ്രവര്‍ത്തനം ശാസ്ത്രീയമായി വ്യാപിക്കുകയാണ് രണ്ട് ദിവസമായി നടക്കുന്ന പ്രതിനിധി സംഗമത്തിന്റെ ലക്ഷ്യം
സുന്നി മഹല്ല് ഫെഡറേഷന്റെ ദേശീയ ഡെലിഗേറ്റ്സ് മീറ്റ് നാളെ തൃശൂര്‍ ദേശമംഗലം മലബാര്‍ എഞ്ചിനീയറിങ് കോളജില്‍ ആരംഭിക്കും. ഇതര സംസ്ഥാനങ്ങളിലും എസ്എംഎഫിന്റെ പ്രവര്‍ത്തനം ശാസ്ത്രീയമായി വ്യാപിക്കുകയാണ് രണ്ട് ദിവസമായി നടക്കുന്ന പ്രതിനിധി സംഗമത്തിന്റെ ലക്ഷ്യം.
കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ നാല് പതീറ്റാണ്ടിലധികമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന സുന്നി മഹല്ല് ഫെഡറേഷന്റെ പ്രവര്‍ത്തനരീതിയും പദ്ധതികളും വിശദീകരിക്കുകയാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം ഇതര സംസ്ഥാനത്ത് നിന്നെത്തുന്നവര്‍ക്ക് അത് പരിചയപ്പെടുത്തി കൊടുക്കലും. മഹല്ലുകള്‍ സമുദായത്തിന്റെ കരുത്ത് എന്നതാണ് സംഗമത്തിന്റെ പ്രമേയം. തൃശൂര്‍ ദേശമംഗലം മലബാര്‍ എഞ്ചിനീയറിങ് കോളജില്‍ നടക്കുന്ന സംഗമത്തില്‍ ഏഴായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും.
നാളെ വൈകിട്ട് നാലിന് ഓള്‍ ഇന്ത്യാ ഇസ്ല്വാഹ് മിഷന്‍ പ്രസിഡന്റ് മൌലാനാ മുഫ്തി ശരീഫുര്‍ റഹ്മാന്‍ രിസ്വി സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷനാകും. വ്യത്യസ്തമായ ആറ് സെഷനുകള്‍ക്ക് ശേഷം വ്യാഴാഴ്ച സംഗമം സമാപിക്കും. സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.