കുമ്മനം നയിക്കുന്ന ജനരക്ഷായാത്രക്ക് തുടക്കം
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ യാത്ര ഉദ്ഘാടനം ചെയ്തു.
കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രക്ക് കണ്ണൂര്‍ പയ്യന്നൂരില്‍ തുടക്കമായി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ യാത്ര ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് ശേഷം 3 മണിക്ക് പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെ 9 കിലോമീറ്റര്‍ ദൂരം അമിത് ഷാ യാത്രക്കൊപ്പം അണിചേരും.
തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയശേഷമാണ് ജനരക്ഷാ യാത്രയുടെ ഉദ്ഘാടനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പയ്യന്നൂരിലെത്തിയത്. സിപിഎം അക്രമങ്ങള്‍ വിവരിക്കുന്ന ഫോട്ടോ എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തശേഷം അമിത് ഷാ ബലിദാനികളുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് നടന്ന ഉദ്ഘാടന പൊതു സമ്മേളനം അമിത്ഷാ ഉദ്ഘാടനം ചെയ്തു.
വൈകീട്ട് 3 മണിക്ക് പയ്യന്നൂരില്‍ ഗാന്ധി സ്ക്വയറില്‍ നിന്ന് കുമ്മനത്തിന്റെ ജനരക്ഷാ യാത്ര ആരംഭിക്കും. പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെയുള്ള 9 കിലോമീറ്റര്‍ ദൂരം കുമ്മനം രാജശേഖരനൊപ്പം അമിത്ഷായും യാത്രക്കൊപ്പം പങ്കെടുക്കും. മറ്റന്നാള്‍ ധര്‍മ്മടം മുതല്‍ തലശ്ശേരി വരെയും അമിത് ഷാ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. പതിനേഴിന് ജാഥ തിരുവനന്തപുരത്ത് സമാപിക്കും.