ദിലീപിന്‍റെ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി
ജാമ്യ ഹരജി വ്യാഴാഴ്ച പരിഗണിക്കും. വിശദീകരണത്തിന് കൂടുതല്‍ സമയം വേണമെന്ന പ്രൊസിക്യൂഷന്‍ നിലപാട് പരിഗണിച്ചാണ് തീരുമാനം
നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് സമര്‍പ്പിച്ച ജാമ്യ ഹരജി പരിഗണിക്കുന്നത് മാറ്റി. വ്യാഴാഴ്ചക്കാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയിട്ടുള്ളത്. കേസില്‍ എതിര്‍വാദം സമര്‍പ്പിക്കാന്‍ കൂടുതല്‍ സാവകാശം ആവശ്യമാണെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് നടപടി. കേസ് തിങ്കളാഴ്ത പരിഗണിക്കാമെന്ന പ്രൊസിക്യൂഷന്‍ നിലപാടിനെ ദിലീപിന്‍റെ അഭിഭാഷകനായ അഡ്വ രാംകുമാര്‍ എതിര്‍ത്തതോടെയാണ് വ്യാഴാഴ്ച പരിഗണിക്കാന്‍ തീരുമാനമായത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷനാണ് പ്രൊസിക്യൂഷനായി ഹാജരായത്.
കൊടുംകുറ്റവാളി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് അറസ്റ്റെന്ന് ജാമ്യഹര്‍ജിയില്‍ ദിലീപ് ആരോപിച്ചു. വിശദമായ അന്വേഷണം പൊലീസ് നടത്തിയില്ലെന്നും ഹരജിയില്‍ പറയുന്നു. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയിലെത്തിയത്. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കേസില്‍ ഗൂഢാലോചനയില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ജാമ്യ ഹരിജിയില്‍ ദിലീപ് ചൂണ്ടിക്കാട്ടി.