കാസര്‍കോട് നിന്ന് 17 പേരെ കാണാതായ സംഭവം: ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് കൈമാറി

Update: 2018-05-19 23:25 GMT
കാസര്‍കോട് നിന്ന് 17 പേരെ കാണാതായ സംഭവം: ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് കൈമാറി
Advertising

കാസര്‍കോട് ജില്ലയില്‍ നിന്ന് 17 പേരുടെ തിരോധാനം സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവി ഡിജിപിക്ക് കൈമാറി.

Full View

കാസര്‍കോട് ജില്ലയില്‍ നിന്ന് 17 പേരുടെ തിരോധാനം സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവി ഡിജിപിക്ക് കൈമാറി. കാസര്‍കോട് ജില്ലയിലെ പടന്ന തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ നിന്നും കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് 17 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.

കാണാതായവരുടെ കുടുംബാംഗങ്ങള്‍ ചന്തേര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 20 അംഗ പ്രത്യേക ടീമിനെയാണ് ജില്ലാ പൊലീസ് മേധാവി നിയോഗിച്ചിരുന്നത്. 9 പരാതികളിലായി 17 പേരെ കാണാനില്ലെന്നായിരുന്നു കേസ്. രണ്ടാഴ്ചയായി നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം അന്വേഷണ സംഘം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. ഈ റിപ്പോര്‍ട്ടാണ് ഡിജിപിക്ക് നല്‍കിയത്.

സ്ത്രീകളും കുട്ടികളും അടങ്ങുന്ന 17 അംഗ സംഘത്തെ രണ്ട് മാസത്തിനിടെയാണ് കാണാതായത്. ഇവര്‍ നാട്ടിലേക്ക് അയച്ച സന്ദേശങ്ങളില്‍ ആശങ്ക തോന്നിയ കുടുംബാംഗങ്ങള്‍ ജൂണ്‍ 8ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതോടെയാണ് കുടുംബങ്ങളുടെ തിരോധാനം പുറത്തറിഞ്ഞത്. ജില്ലയില്‍ നിന്നും കാണാതായവര്‍ വിദേശത്തേക്ക് കടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസിന്റെ തുടര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ ഏല്‍പ്പിക്കാനാണ് സാധ്യത.

Tags:    

Similar News