വി എസിനെതിരായ പിണറായിയുടെ പരാമര്‍ശം: മാധ്യമങ്ങള്‍ക്കെതിരെ പിണറായിയും കോടിയേരിയും
വി എസ് അച്യുതാനന്ദനെ പാര്‍ട്ടി വിരുദ്ധനെന്ന് വിളിച്ചിട്ടില്ലെന്ന സി പി എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്.
വി എസ് അച്യുതാനന്ദനെ പാര്‍ട്ടി വിരുദ്ധനെന്ന് വിളിച്ചിട്ടില്ലെന്ന സി പി എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. സംസ്ഥാന സമ്മേളനത്തിന് മുമ്പ് സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രമേയം നിലനില്‍ക്കുന്നുണ്ട്. ഇതുള്‍പ്പെടെ കാര്യങ്ങള്‍ പൊളിറ്റ് ബ്യൂറോ കമ്മീഷന്റെ പരിഗണനയിലാണ്. ഇക്കാര്യം തനിക്ക് പറയാമായിരുന്നു. പക്ഷേ അങ്ങനെ പറഞ്ഞില്ല. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തുവെന്നും പിണറായി കൊല്ലത്ത് പറഞ്ഞു.
വി എസിനെ കുറിച്ചുള്ള പിണറായിയുടെ പരാമര്‍ശം വിവാദമാക്കിയത് മാധ്യമങ്ങളുടെ അജണ്ടയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിഎസിനെ കുറിച്ചുള്ള പരാമര്‍ശം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പിണറായി വിജയന് നേരത്തെ വ്യക്തമാക്കിയതാണ്. പാര്‍ട്ടിയെ കുഴപ്പത്തിലാക്കാനുള്ള മാധ്യമ ശ്രമം വിലപ്പോവില്ലെന്നും കോടിയേരി ബാലകൃഷ്ണന് കൊച്ചിയില്‍ പറഞ്ഞു.