മാര്‍ഗംകളി മത്സരം തുടങ്ങിയത് ആറര മണിക്കൂര്‍ വൈകി; തളര്‍ന്ന് മത്സരാര്‍ഥികള്‍
കലോത്സവ നടത്തിപ്പ് എത്ര കുറ്റമറ്റതാക്കാന്‍ ശ്രമിച്ചാലും നിശ്ചയിച്ച സമയത്ത് മത്സരം തുടങ്ങാന്‍ സാധിക്കാത്തത് സംഘാടകരെ കുറച്ചൊന്നുമല്ല വലക്കുക. ഇന്നലെ നടന്ന..
കലോത്സവ നടത്തിപ്പ് എത്ര കുറ്റമറ്റതാക്കാന്‍ ശ്രമിച്ചാലും നിശ്ചയിച്ച സമയത്ത് മത്സരം തുടങ്ങാന്‍ സാധിക്കാത്തത് സംഘാടകരെ കുറച്ചൊന്നുമല്ല വലക്കുക. ഇന്നലെ നടന്ന ഹയര്‍സെക്കന്‍ഡറി വിഭാഗം മാര്‍ഗംകളി മത്സരം തന്നെ ഉദാഹരണം. ഉച്ചക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം തുടങ്ങിയത് രാത്രി ഏറെ വൈകിയാണ്. കാത്ത് കാത്തിരുന്ന് മത്സരാര്‍ഥികളും ക്ഷീണിച്ചു.
തട്ടില്‍ ആടി തകര്‍ത്ത് സദസ്സിനെ കയ്യിലെടുത്തെങ്കിലും തൃശൂര്‍ ടൌണ്‍ഹാളില്‍ നടന്ന ഹയര്‍സെക്കന്‍ഡറി വിഭാഗം മാര്‍ഗംകളിയുടെ പിന്നാന്പുറ കാഴ്ചകള്‍ അത്ര സുഖകരമായിരുന്നില്ല. മത്സരം നിശ്ചയിച്ചിരുന്നത് ഉച്ചക്ക് രണ്ട് മണിക്ക്. വൃന്ദവാദ്യ മത്സരത്തിന് ശേഷം അതേ വേദിയില്‍. എന്നാല്‍ 24ല്‍ അധികം മത്സരാര്‍ഥികളുണ്ടായിരുന്ന വൃന്ദവാദ്യ മത്സരം അവസാനിച്ചത് ഏറെ വൈകി. ഒന്നും രണ്ടുമല്ല, ആറര മണിക്കൂറിലധികം വൈകി 8.30ക്ക് ശേഷമാണ് മാര്‍ഗംകളി മത്സരം തുടങ്ങിയത്. വിവിധ ജില്ലകളില്‍ നിൌകര്യന്നെത്തി നേരത്തെ മേക്കപ്പിട്ട് ഒരുങ്ങി നിന്ന മത്സരാര്‍ഥികള്‍ കുഴങ്ങി.
ആവശ്യമായ സൌകര്യങ്ങളൊരുക്കാന്‍ സംഘാടകര്‍ക്കും ആയില്ല. ഒടുവില്‍ ക്ഷീണിച്ച് ഗ്രീന്‍ റൂമിന് പിന്നില്‍ റിഹേഴ്സല്‍ നടത്തി നന്പര്‍ വിളിക്കാനായി കാത്തിരിപ്പായി കല്ലുകടിയുണ്ടായെങ്കിലും നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു മത്സരം . രാത്രി ഏറെ വൈകിയും നിരവധി പേരാണ് മാര്‍ഗം കളി കാണാന്‍ ടൌണ്‍ ഹാളിലേക്ക് ഒഴുകിയെത്തിയത്.