ബാബുവിന്റെ വീട്ടില്‍ നിന്നും റെയ്ഡില്‍ കണ്ടെടുത്ത സ്വത്തുക്കള്‍ ഇന്ന് തിട്ടപ്പെടുത്തും

Update: 2018-05-20 00:20 GMT
Editor : Jaisy
ബാബുവിന്റെ വീട്ടില്‍ നിന്നും റെയ്ഡില്‍ കണ്ടെടുത്ത സ്വത്തുക്കള്‍ ഇന്ന് തിട്ടപ്പെടുത്തും
Advertising

റെയ്ഡില്‍ പതിനൊന്നര ലക്ഷം രൂപയും വസ്തു രേഖകളും വിജിലന്‍സ് കണ്ടെടുത്തിരുന്നു

Full View

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ വീട്ടില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ കണ്ടെടുത്ത സ്വത്തുക്കള്‍ ഇന്ന് തിട്ടപ്പെടുത്തുമെന്നാണ് സൂചന. റെയ്ഡില്‍ പതിനൊന്നര ലക്ഷം രൂപയും വസ്തു രേഖകളും വിജിലന്‍സ് കണ്ടെടുത്തിരുന്നു. വിജിലന്‍സ് പരിശോധനയുടെ ഭാഗമായി ബാബുവിന്റെയും ഭാര്യയുടേയും ഉള്‍പ്പെടെയുള്ള ബാങ്ക് അക്കൌണ്ടുകള്‍ ഇന്ന് മരവിപ്പിച്ചേക്കും.

പതിനൊന്നര ലക്ഷത്തോളം രൂപയും വസ്തു രേഖകളുമാണ് കെ.ബാബുവിന്റെ വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെത്തിയത്. എന്നാല്‍ അനധി കൃത സാമ്പത്തിക ഇടപാടുകളുടെ കൂടുതല്‍ രേഖകളുണ്ടോയെന്ന് പരിശോധിച്ചേക്കും. ബാബുവിന്റെയും ഭാര്യയുടേയും ഉള്‍പ്പെടെ അഞ്ച് ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചേക്കുമെന്നാണ് സൂചന. മക്കളുടെ രണ്ട് ബാങ്ക് ലോക്കറുകളും പരിശോധിക്കുകയും വിജിലന്‍സ് തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കൃത്യമായ കണക്ക് കാണിച്ചാലും പിടിച്ചെടുത്ത പണവും രേഖകളും വിജിലന്‍സ് തിരിച്ചു നല്‍കില്ല. റെയ്ഡില്‍ പിടിച്ചെടുത്ത വസ്തു വകക്ള്‍ മൂവാറ്റുപഴ കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിക്കും. എട്ട് മണിക്കൂര്‍ നീണ്ട റെയ്ഡില്‍ 11.30 ലക്ഷം രൂപയും ഭൂമി ഇടപാടുകളുടെ ചില രേഖകളുമാണ് കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബാബു ചിലവഴിച്ച പണത്തിന്റെ എല്ലാ വിശദാംശങ്ങളും വിജിലന്‍സ് പരിശോധിച്ചു. എന്നാല്‍ താന്‍ ബാബുവിന്റെ ബിനാമിയല്ലെന്ന് റോയല്‍ ബേക്കേഴ്സ് ഉടമ മോഹനന്‍ പ്രതികരിച്ചു.

മന്ത്രിയായതിന് ശേഷം ബാബുവിന്റെയും ബന്ധുക്കളുടേയും സ്വത്തില്‍ അതിഭീമമായ വര്‍ദ്ധന ഉണ്ടായതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. കൂടാതെ ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമകള്‍ നല്കിയ പരാതിയും പരിഗണിച്ചാണ് വിജിലന്‍സ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News