വിഎസിന്റെ പദവി: തീരുമാനമെടുക്കേണ്ടത് കേരളത്തിലെന്ന് യെച്ചൂരി
ഭരണ പരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കേരളത്തിലാണെന്ന് യെച്ചൂരി
വി എസ് അച്യുതാനന്ദന്റെ ഭരണ പരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കേരളത്തിലാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണ പരിഷ്കരണ കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കപ്പെട്ട ശേഷം തുടര്‍നടപടികളുണ്ടാവാത്തതിലെ അതൃപ്തി വിഎസ് ചീഫ് സെക്രട്ടറിയെ അറിയിച്ച സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം.
വിഎസിനെതിരായ അച്ചടക്ക ലംഘന പരാതി പരിശോധിക്കുന്ന പിബി കമ്മീഷന്‍ ഒരു തവണ യോഗം ചേര്‍ന്നിരുന്നു. വീണ്ടും യോഗം ചേരും. പിബിയില്‍ ഇതു സംബന്ധിച്ച തീരുമാനങ്ങളൊന്നുമുണ്ടായില്ലെന്നും യെച്ചൂരി പറഞ്ഞു.
കശ്മീര്‍ പ്രശ്നം, ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍, വര്‍ഗീയത തുടങ്ങിയ വിവിധ പ്രശ്നങ്ങളില്‍ നടത്തേണ്ട ഇടപെടലുകള്‍ പിബി യോഗത്തില്‍ ചര്‍ച്ച ചെയ്തു. 17,18,19 തീയ്യതികളില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിന്റെ ചര്‍ച്ചയ്ക്കായി പിബിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.