ഒരു ദിവസം പോലും പ്രവര്‍ത്തിക്കാതെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ സി ഡി 4 മെഷീന്‍

Update: 2018-05-20 23:55 GMT
Advertising

ചിട്ടയായ ചികിത്സ ആവശ്യമുള്ള എച്ച് ഐ വി ബാധിതരോട് അവഗണന

Full View

എച്ച് ഐ വി രോഗ ബാധിതരുടെ സിഡി 4 കൗണ്ട് പരിശോധിക്കുന്നതിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രണ്ടുവര്‍ഷം മുമ്പ് സ്ഥാപിച്ച സി ഡി 4 മെഷീന്‍ ഒരു ദിവസംപോലും പ്രവര്‍ത്തിച്ചില്ല. പത്തുലക്ഷം രൂപ ചെലവില്‍ 2014 ജുലൈയിലാണ് മെഷ്യന്‍ സ്ഥാപിച്ചത്.

എച്ച് ഐ വി രോഗ ബാധിതരുടെ സി ഡി 4 കൗണ്ട് 200ല്‍ താഴെ എത്തുമ്പോഴാണ് ആന്റി റിട്രോ വൈറല്‍ ചികിത്സ ആരംഭിക്കേണ്ടത്. ചികിത്സയില്‍ കഴിയുന്ന രോഗികളും 6 മാസത്തിലൊരുക്കല്‍ സി ഡി 4 കൗണ്ട് പരിശോധിക്കണം. കാസര്‍കോട് ജില്ലയിലെ എച്ച് ഐ വി ബാധിതരുടെ സി ഡി 4 ടെസ്റ്റ് നടത്തുന്നതിന് രക്തം മംഗലാപുരം വെന്‍ലോക് ആശുപത്രിയിലേക്കയച്ചാണ് പരിശോധിച്ചിരുന്നത്. ഇത് എച്ച് ഐ വി ബാധിതര്‍ക്ക് ചികിത്സ ആരംഭിക്കുന്നതിന് കാലതാമസം വരുത്തിയിരുന്നു. ഇത് പരിഹരിക്കാനാണ് 2014 ജുലൈയില്‍ പത്ത് ലക്ഷം രൂപ ചെലവില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ എആര്‍ടി സെന്ററില്‍ സിഡി 4 മെഷീന്‍ സ്ഥാപിച്ചത്. എല്ലാ ദിവസവും കൌണ്ട് പരിശോധിച്ച് ആവശ്യമുള്ള രോഗികള്‍ക്ക് ഉടന്‍ തന്നെ ചികിത്സ ആരംഭിക്കുമെന്നായിരുന്നു അന്ന് എആര്‍ടി അധികൃതര്‍ പറഞ്ഞിരുന്നത്.

ചിട്ടയായ ചികിത്സ ആവശ്യമുള്ള എച്ച് ഐ വി ബാധിതരുടെ വിഷയത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി അധികൃതര്‍ കാട്ടുന്ന അവഗണനയ്ക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Tags:    

Similar News