നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കുന്നു
ശിവന്‍കുട്ടിയുടെ അപേക്ഷ മുഖ്യമന്ത്രി നിയമവകുപ്പിന് കൈമാറി. 2015 മാര്‍ച്ച് 13ന് കെഎം മാണിയുടെ ബജറ്റ് അവതരണത്തിനിടെയായിരുന്നു കയ്യാങ്കളി.
നിയസഭയിലെ കയ്യാങ്കളിയില്‍ ആറ് എംഎല്‍എമാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ നീക്കം. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി നല്‍കിയ അപേക്ഷ മുഖ്യമന്ത്രിക്ക് നിയമവകുപ്പിന് കൈമാറി. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്.
2015 മാര്‍ച്ച് 13 ന് കെഎം മാണി ബജറ്റ് അവതരിപ്പിച്ചതിനെതിരെയാണ് നിയമസഭയില്‍ കയ്യാങ്കളി നടന്നത്. സ്പീക്കറുടെ ഡയസ് തകര്‍ത്തതിനെ തുടര്‍ന്നാണ് എംഎല്‍എമാരായിരുന്ന വി ശിവന്‍കുട്ടി, ഇപി ജയരാജന്‍, സികെ സദാശിവന്‍, കെടി ജലീല്‍, കെ അജിത്, കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നായിരുന്നു എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നത്.
ആറ് എം.എല്‍.എ.മാര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നും പൊതുമുതല്‍ നശിപ്പിച്ചുവെന്നും ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു. ഈ കേസ് പിന്‍വലിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. കേസ് പിന്‍വലിക്കണെന്നാവശ്യപ്പെട്ട് വി ശിവന്‍കുട്ടി നല്‍കിയ അപേക്ഷ മുഖ്യമന്ത്രി നിയമവകുപ്പിന് കൈമാറി. രാഷ്രീയ ദുഷ്ടലാക്കോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് ശിവന്‍കുട്ടിയുടെ അപക്ഷേയില്‍ പറയുന്നത്. നിയമവകുപ്പിന്റെ നിലപാട് അനൂകൂലമാണെങ്കില്‍ കേസ് പിന്‍വലിക്കുന്ന കാര്യം അടുത്തതവണ കേസ് പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.