സ്വാശ്രയ മെഡിക്കല്‍ പ്രവേശം: സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ

Update: 2018-05-21 14:10 GMT
Editor : Sithara
സ്വാശ്രയ മെഡിക്കല്‍ പ്രവേശം: സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ
Advertising

സ്വാശ്രയ മെഡിക്കല്‍ പ്രവേശം സംബന്ധിച്ച് മാനേജ്മെന്‍റുകള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി പരിഗണിച്ചു

Full View

സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചടി.മുഴുവന്‍ സീറ്റുകളും ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. ഉപാധികളോടെയാണ് സ്റ്റേ

സ്വാശ്രയ മെ‍ഡിക്കല്‍ കൊളെജുകളിലെ പ്രവേശനം സര്‍്കകാര്‍ നിയന്ത്രണത്തിലാക്ാനുള്ള സര്‍്കകാര്‍ തീരുമാനത്തിനെതിരെ മാനേജ്മെന്‍റുകള്‍ സമര്‍പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ സ്റ്റേ.എന്നാല്‍ എംബിബിഎസ് ബി‍ഡിഎസ് പ്രവേശനം

നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കണം.സര്‍ക്കാരിന്‍റെ മേല്‍നോട്ട സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കണം പ്രവേശനമെന്നും ഹൈക്കോടതി വ്യക്തമാക്കി.പ്രവേശനം സുതാര്യമാവാനാണ് ഇത്.സു്പ്രിം കോടതിയുടെ നേരത്തെയുള്ള വിധികളനുസരിച്ച് സ്വാശ്രയ കോളെജുകളില്‍ മേല്‍നോട്ടത്തിന് മാത്രേമ

സര‍ക്കാരിന് അധികാരമുള്ളൂ.മാനേജ്മെന്‍റുകള്‍ പ്രോസ്പെക്ടസ് മേല്‍നോട്ട സമിതിക്ക് കൈമാറണമെന്നും ഹൈക്കോടതി വ്യക്തമാക്കി.സ്വാശ്രയ കോളെജുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കാന്‍ മൂന്ന് ദിവസത്തെ സാവകാശവും ഹൈക്കോടതി നല്‍കിയിട്ടുണ്ട്.സര്‍ക്കാരിന്‍റെയും മാനേജ്മെന്‍റുകളുടെയും വാദം വിശദമായി കേട്ടതിന് ശേഷമാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.കേസിലെ നടപടികള്‍ തുടരും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News