കുമരകത്ത് പോള തടയാനെന്ന വ്യാജേന റിസോര്‍ട്ട് മാഫിയകളുടെ കായല്‍ കയ്യേറ്റം
പോള കയറാതിരിക്കാനെന്ന പേരില്‍ കെട്ടിത്തിരിക്കുന്ന കായല്‍ പിന്നീട് റിസോര്‍ട്ടുകാര്‍ അവരുടെ സ്വന്തമാക്കി മാറ്റുന്നു. തെങ്ങ് മുള തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഭൂരിഭാഗം പേരും..
കോട്ടയം കുമരകത്ത് വേന്പനാട്ട് കായല്‍ തീരത്തുള്ള റിസോര്‍ട്ടുകള്‍ വ്യാപകമായി കയല്‍ കയ്യേറിയതായി പരാതി. പോള കയറാതിരിക്കാനെന്ന വ്യാജേന കായല്‍ അതിര് കെട്ടിതിരിച്ചതോടെ നാട്ടുകാര്‍ക്ക് കായല്‍ തീരത്ത് കൂടി സഞ്ചരിക്കാനും സാധിക്കാത്ത അവസ്ഥയിലാണ്. എന്നാല്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.
ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. വര്‍ഷങ്ങളായി ഈ സമ്പ്രദായം ഇവിടെ നിലനില്‍ക്കുന്നുണ്ട്. പോള കയറാതിരിക്കാനെന്ന പേരില്‍ കെട്ടിത്തിരിക്കുന്ന കായല്‍ പിന്നീട് റിസോര്‍ട്ടുകാര്‍ അവരുടെ സ്വന്തമാക്കി മാറ്റുന്നു. തെങ്ങ് മുള തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഭൂരിഭാഗം പേരും കായല്‍ കെട്ടി തിരിക്കുന്നതെങ്കിലും കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് കായല്‍ കയ്യേറിയ റിസോര്‍ട്ടുകളും ഇവിടെയുണ്ട്. ഒന്നും രണ്ടുമല്ല ഏക്കറ് കണക്കിന് കായലാണ് കുമരകത്തെ റിസോര്‍ട്ടുകള്‍ ഇങ്ങനെ കെട്ടിതിരിച്ച് സ്വന്തമാക്കിയിരിക്കുന്നത്.
ഒരു ചെറി തോണിയില്‍ പോലും നാട്ടുകാര്‍ക്ക് ഇതിലെ സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അഥവ ഈ റിസോര്‍ട്ടുകളുടെ അതിര്‍ത്ഥി ലംഘിച്ചാല്‍ തടയാന്‍ സെക്യൂരിറ്റിമാരും ഇവിടെയുണ്ട്. എന്നാല്‍ നടപടിയെടുക്കേണ്ട പഞ്ചായത്തും സര്‍ക്കാരും പരാതിക്കാരില്ലെന്ന് പറഞ്ഞ് വിഷയത്തില്‍ നിന്നും ഒഴിഞ്ഞ് മാറുകയാണ്.