ഓഖി പാഠമാക്കി മികച്ച ദുരന്ത നിവാരണ സംവിധാനം വേണം, കേരള ബാങ്ക് ഈ വര്‍ഷമെന്നും നയപ്രഖ്യാപനം

Update: 2018-05-21 10:03 GMT
Editor : Sithara
ഓഖി പാഠമാക്കി മികച്ച ദുരന്ത നിവാരണ സംവിധാനം വേണം, കേരള ബാങ്ക് ഈ വര്‍ഷമെന്നും നയപ്രഖ്യാപനം
Advertising

വലിയ പദ്ധതി പ്രഖ്യാപനങ്ങളൊന്നും ഇടംപിടിക്കാത്ത നയപ്രഖ്യാപന പ്രസംഗത്തില്‍ ഓഖി ദുരന്തം പ്രധാന പരാമര്‍ശ വിഷയമായി

കാലാവസ്ഥാ വ്യതിയാനം ഗൌരവമായി പരിഗണിക്കേണ്ട ഒന്നാണെന്ന പാഠം ഓഖി പകര്‍ന്ന് നല്‍കിയെന്ന് ഗവര്‍ണര്‍ പി സദാശിവം നയപ്രഖ്യാപന പ്രസംഗത്തില്‍ പറ‍ഞ്ഞു. അണ്‍ എയ്ഡഡ് സ്കൂളുകളുടെ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തുന്ന നിയമം കൊണ്ടുവരും. കേരള ബാങ്ക് ഈ വര്‍ഷം യാഥാര്‍ഥ്യമാകുമെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചു.

Full View

വലിയ പദ്ധതി പ്രഖ്യാപനങ്ങളൊന്നും ഇടംപിടിക്കാത്ത നയപ്രഖ്യാപന പ്രസംഗത്തില്‍ ഓഖി ദുരന്തം പ്രധാന പരാമര്‍ശ വിഷയമായി. എല്ലാ ശ്രമങ്ങള്‍ക്കും ശേഷവും കാണാതായവരെ പൂര്‍ണമായി കണ്ടെത്താത്തതിലുള്ള ദുഖം രേഖപ്പെടുത്തിയ ഗവര്‍ണര്‍ ഓഖി നല്‍കിയ പാഠവും പരാമര്‍ശിച്ചു. ദുരന്തനിവാരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

ആരോഗ്യ മേഖലയിലേതാണ് പ്രധാന പ്രഖ്യാപനങ്ങള്‍. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ബില്‍ ഈ വര്‍ഷം കൊണ്ടുവരും. എല്ലാ ജില്ലാ ആശുപത്രികളിലും പക്ഷാഘാത പരിചരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ മറ്റ് പ്രഖ്യാപനങ്ങളുമുണ്ട്. അണ്‍ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തുന്ന നിയമനിര്‍മാണം കൊണ്ടുവരുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. കേരള ബാങ്ക് ഈ വര്‍ഷം തന്നെ നിലവില്‍വരും.

കെഎസ്ആര്‍ടിസി സമയബന്ധിതമായി പുനസംഘടിപ്പിക്കും. ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും. അതിനായി കെഎസ്ഇബി ചാര്‍ജിങ് കേന്ദ്രങ്ങള്‍ ആരംഭിക്കും. എല്ലാ ജില്ലയിലും മാതൃകാ പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും. തീരദേശ സുരക്ഷ വര്‍ധിപ്പിക്കും എന്നിങ്ങനെയാണ് മറ്റ് പ്രഖ്യാപനങ്ങള്‍.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News