ഇടുക്കിയില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്നു
വന്യമൃഗങ്ങളും കുടിവെള്ളം തേടി കാടിറങ്ങുന്നു
തുലാവര്‍ഷം കനിഞ്ഞില്ല, ഹൈറേഞ്ചില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. മനുഷ്യര്‍ക്കൊപ്പം വന്യജീവികളും കുടിവെള്ളത്തിനായി വളരെ ദൂരം സഞ്ചരിക്കേണ്ടി വരുന്നു. വനത്തിനുളളിലെ നീര്‍ചോലകള്‍ വറ്റി വരണ്ടതോടെ തേക്കടി തടാകത്തിനു കരയില്‍ വെളളം കുടിക്കാന്‍ എത്തുന്ന വന്യമ്യഗങ്ങളുടെ എണ്ണം കൂടി വരുന്നു..
കൊന്നത്തടി, വാത്തുകുടി, മരിയാപുരം, അടിമാലി, രാജക്കാട്, രാജകുമാരി, അയ്യപ്പന്‍ കൊവില്‍ തുടങ്ങിയ പഞ്ചായത്തുകളിലാണ് ഇപ്പോള്‍ കുടിവെളള ക്ഷാമം രൂക്ഷമായിരിക്കുന്നത്. കുടിവെളളത്തിനായി പലരും കാലോമീറററുകളാണ് സഞ്ചരിക്കുന്നത്. തുലാവര്‍ഷം എത്താത്തതിനാല്‍ ജില്ലയിലെ പ്രധാന ജലസ്രേതസുകള്‍ എല്ലാം വറ്റി തുടങ്ങി.
ജലവിഭവവകുപ്പ് ഇത് മുന്നില്‍ കണ്ട് കുടിവെള്ളം എത്തിക്കാനുളള സംവിധാനങള്‍ ഒരുക്കാത്തതിലാണ് ഇപ്പോള്‍ ജനങ്ങളുടെ പ്രധാന പരാതി.
മനുഷ്യരോടൊപ്പം മ്യഗങ്ങളും കുടിവെള്ളത്തിനായി അലയുകയാണ്. ചിന്നാര്‍ വനമേഖലകളില്‍ കുടിവെളളം തേടിയിറങ്ങുന്ന കാട്ടാനകൂട്ടം പലപ്പോഴും മറയൂര്‍ മെഖലകളിലെ കൃഷിയിടങള്‍ നശിപ്പിക്കുന്നത് നിത്യകാഴ്ച്ചയാണ്. കാട്ടുപോത്ത് ഉള്‍പ്പെടെയുള്ളവ മരിക്കുന്നതും പതിവായിരിക്കുന്നു. തുലാവര്‍ഷം ഇനിയും കനിഞ്ഞില്ലായെങ്കില്‍ ജനങ്ങള്‍ക്കൊപ്പം വന്യജീവികളേയും അത് ബാധിക്കും.