ക്രിസ്മസ് രാത്രിയിലാണ് എം.ടി മരിച്ചത്; അദ്ദേഹവും ഒരു നക്ഷത്രമായിരുന്നു: ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ
മലയാളിയെ കലയിലേക്കും സാഹിത്യത്തിലേക്കും നല്ല ജീവിതത്തിലേക്കും വഴി കാണിച്ച ആളായിരുന്നു എം.ടിയെന്നും ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു.
Update: 2024-12-26 04:31 GMT
കോഴിക്കോട്: മലയാളിയെ കലയിലേക്കും സാഹിത്യത്തിലേക്കും നല്ല ജീവിതത്തിലേക്കും വഴി കാണിച്ച ആളായിരുന്നു എം.ടി വാസുദേവൻ നായർ എന്ന് കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. ക്രിസ്മസ് രാത്രിയിലാണ് എം.ടി വിട പറഞ്ഞത്. അദ്ദേഹം ഒരു നക്ഷത്രമായിരുന്നു എന്നാണ് ഇത് കാണിക്കുന്നത്. നക്ഷത്രങ്ങൾ വഴികാട്ടിയാണെന്നും ബിഷപ്പ് പറഞ്ഞു.
എം.ടിയുടെ കഥകൾ വായിച്ചാണ് താൻ വളർന്നത്. തന്റെ ഓരോ വാക്കുകളും അദ്ദേഹത്തിന്റെ കഥയിലൂടെയും നോവലിലൂടെയും ലഭിച്ചതാണ്. താൻ അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കും. എം.ടി അനശ്വരനാണ്. ഒരിക്കലും അദ്ദേഹം നമ്മോട് പിരിയുന്നില്ല. അദ്ദേഹത്തിന്റെ കൃതികളും കഥാപാത്രങ്ങളും സിനിമകളും എക്കാലവും മലയാളികൾക്ക് മുന്നിൽ ജീവിക്കുമെന്നും ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു.