കാട്ടാനകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നീക്കത്തിനെതിരായ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
തൃശൂര്‍ പൂരത്തിനിടെ ആനകളെ ക്രൂരമായി പീഡിപ്പിച്ചുവെന്ന റിപ്പോര്‍ട്ട്
കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുവരുന്ന ആനകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ മൃഗാവകാശ സംഘടന നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
തൃശൂര്‍ പൂരത്തിനിടെ ആനകളെ ക്രൂരമായി പീഡിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് മൃഗ സംരക്ഷണ ബോര്‍ഡ് ഹരജിയുമായി ബന്ധപ്പെട്ട് കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. ഉടമസ്ഥാവകാശ രേഖകളില്ലാത്ത 31 ആനകളെ പൂരത്തിന് എഴുന്നള്ളിച്ചുവെന്നും കാഴ്ചയില്ലാത്തതും മുറിവേറ്റതുമായ ആനകള്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആരോഗ്യമില്ലാത്ത ആനകള്‍ക്ക് വനം വന്യജീവി വകുപ്പ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. ഈ റിപ്പോര്‍ട്ടും ഹരജിക്കൊപ്പം പരിഗണിക്കും.