തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പുള്ള മന്ത്രിസഭാ തീരുമാനങ്ങളില്‍ മിക്കതും നിയമവിരുദ്ധം

Update: 2018-05-24 08:19 GMT
Editor : admin
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പുള്ള മന്ത്രിസഭാ തീരുമാനങ്ങളില്‍ മിക്കതും നിയമവിരുദ്ധം
Advertising

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് മന്ത്രിസഭ കൈക്കൊണ്ട തീരുമാനങ്ങളില്‍ ഭൂരിപക്ഷവും നിയമവിരുദ്ധമെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

Full View

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് മന്ത്രിസഭ കൈക്കൊണ്ട തീരുമാനങ്ങളില്‍ ഭൂരിപക്ഷവും നിയമവിരുദ്ധമെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇതോടെ ഫയലുകളില്‍ ഒപ്പിടാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുന്നു. തീരുമാനമെടുത്ത 300 ലധികം ഫയലുകളില്‍ 200 ലധികം ഫയലുകളാണ് ചീഫ് സെക്രട്ടറിയുടെയും ധനകാര്യ സെക്രട്ടറിയുടെയും ഓഫീസുകളില്‍ തടഞ്ഞുവെച്ചിരിക്കുന്നത്. ആരോഗ്യം, പൊലീസ്, വിദ്യാഭ്യാസവകുപ്പുകളുടേതാണ് കൂടുതല്‍ ഫയലുകളും.

ഫെബ്രുവരി 25 ന് നടന്ന മന്ത്രിസഭാ യോഗം മുന്നൂറിലധികം ഫയലുകളാണ് പരിഗണിച്ചത്. ഭൂരിഭാഗവും താല്ക്കാലിക നിയമനങ്ങള്‍ക്കുള്ള അംഗീകാരവും പുതിയ നിയമനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. ആരോഗ്യവകുപ്പാണ് ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ക്ക് അംഗീകാരം തേടിയത്. പൊലീസ് വകുപ്പും വിദ്യാഭ്യാസവകുപ്പും തൊട്ടുപിറകിലായി വരുന്നു. താല്ക്കാലിക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമസെക്രട്ടറിയോട് നേരത്തെ നിയമോപദേശം തേടിയിരുന്നു.

താല്ക്കാലിക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് സുപ്രിം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ നിയമസെക്രട്ടറി കൈകൊണ്ടത്. 2006 ഉമാദേവി വേഴസസ് സ്റ്റേറ്റ് ഓഫര്‍ കര്‍ണാടക എന്ന കേസിലെ വിധി പിന്‍വാതില്‍ നിയമനം പൂര്‍ണമായി നിരോധിക്കുന്നതാണ്. എന്നാല്‍ ഇത് മറികടന്ന് മന്ത്രിമാരുടെ നിര്‍ബന്ധത്തിന് വഴങ്ങി മന്ത്രിസഭ നിയമനങ്ങള്‍ക്ക അംഗീകാരം നല്‍കി. എന്നാല്‍നിയവിരുദ്ധമായ നിയമനങ്ങള്‍ സംബന്ധിച്ച ഉത്തരവുകള്‍ ഇറക്കേണ്ടെന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥര്‍. 200 ഓളം ഫയലുകള്‍ ചീഫ് സെക്രട്ടറിയുടെയും ധനകാര്യ സെക്രട്ടറിയുടെയും ഓഫീസുകളില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.

മന്ത്രിസഭായോഗത്തില്‍ തീരുമാനമായെങ്കിലും ഉത്തരവിറങ്ങാത്തതിനാല്‍ ഈ തീരുമാനങ്ങള്‍ നടപ്പാകില്ലെന്നാണ് സൂചന. നിയമവിരുദ്ധമായ തീരുമാനങ്ങള്‍ നിര്‍ബന്ധപൂര്‍വം എടുത്ത് നടപ്പാക്കാന്‍ നിര്‍ദേശിച്ചതില്‍ ഉന്നതഉദ്യോഗസ്ഥര്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News