കരിക്കകം അപകടം: ഓര്‍മയും ചലനവും നഷ്ടപ്പെട്ട് ഇര്‍ഫാന്‍

Update: 2018-05-24 14:08 GMT
Editor : Sithara
കരിക്കകം അപകടം: ഓര്‍മയും ചലനവും നഷ്ടപ്പെട്ട് ഇര്‍ഫാന്‍
Advertising

തിരുവനന്തപുരം കരിക്കകത്ത് സ്‌കൂള്‍ വാന്‍ അപകടം നടന്ന് ആറ് വര്‍ഷം പിന്നിട്ടിട്ടും ദുരന്തത്തിന്‍റെ ജീവിക്കുന്ന ഓര്‍മയാണ് ഇന്നും ഇര്‍ഫാന്‍ എന്ന 9 വയസുകാരന്‍

തിരുവനന്തപുരം കരിക്കകത്ത് സ്‌കൂള്‍ വാന്‍ അപകടം നടന്ന് ആറ് വര്‍ഷം പിന്നിട്ടിട്ടും ദുരന്തത്തിന്‍റെ ജീവിക്കുന്ന ഓര്‍മയാണ് ഇന്നും ഇര്‍ഫാന്‍ എന്ന 9 വയസുകാരന്‍. 2011 ഫെബ്രുവരി 17നാണ് അപകടം നടന്ന് ആറ് കുട്ടികളും അവരുടെ ആയയും മരിച്ചത്. അപകടത്തില്‍ തലയ്‌ക്കേറ്റ ക്ഷതം മൂലം ഓര്‍മയും ചലനവും നഷ്ടപ്പെട്ട നിലയിലാണ് ഇപ്പോഴും ഇര്‍ഫാന്‍.

Full View

എട്ട് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഉമ്മിച്ചിക്കും വാപ്പച്ചിക്കും ലഭിച്ച മാലാഖയാണ് ഇര്‍ഫാന്‍. നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രതീക്ഷയായി പെയ്തിറങ്ങിയ ഇവന്‍ ഇന്നൊരു തീരാനോവായി മാറിയിരിക്കുകയാണ് ഷാജഹാന്‍- സജിനി ദമ്പതികള്‍ക്ക്.

മൂന്ന് വയസ്സ് കഴിഞ്ഞപ്പോള്‍ ഒരു കിന്‍റര്‍ഗാര്‍ഡനില്‍ ചേര്‍ത്തു ഇര്‍ഫാനെ. ബാഗും കുടയുമായി സ്‌കൂളില്‍ പോകാന്‍ ഒരുപാട് ഇഷ്ടമായിരുന്നു ഇവന്. 2011 ഫെബ്രുവരി 17ന് ഉമ്മിച്ചിയുടെ കവിളത്ത് മുത്തം കൊടുത്ത് ഓടിച്ചാടി നഴ്സറിയിലേക്ക് പോയതായിരുന്നു ഇര്‍ഫാന്‍. അന്നത്തെ അപകടത്തില്‍ ആറ് പിഞ്ചുപൈതങ്ങളും അവരുടെ ആയയും പാര്‍വതി പുത്തനാറിന്‍റെ കയങ്ങളില്‍ മുങ്ങിമരിച്ചു. രക്ഷപ്പെട്ടത് ഇര്‍ഫാന്‍ മാത്രം. ഒരപകടമെങ്ങാനും ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം പോലും അസാദ്ധ്യമായ നിലയിലാണ് ഇന്നും പാര്‍വതി പുത്തനാര്‍. അപകടം നടന്ന ആറ്റിന്‍കരയിലൂടെ ഒന്നു സഞ്ചരിച്ചാല്‍ അതു മനസിലാകും.

അപകടം നടന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണം പുത്തനാറിലെ പായല്‍ക്കൂട്ടമായിരുന്നു. ഇപ്പോള്‍ പുത്തനാറില്‍ പായല്‍ മാത്രമല്ല പുല്ലുവരെ വളര്‍ന്നു നിറഞ്ഞിരിക്കുന്നു. അപകടം നടന്നപ്പോള്‍ നടത്തിയ സുരക്ഷാ പ്രഖ്യാപനങ്ങള്‍ ഒക്കെ സര്‍ക്കാര്‍ മറന്ന മട്ടാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News