ഡി സിനിമാസ് കയ്യേറ്റ ഭൂമിയിലെന്ന് ലാന്‍ഡ് റവന്യു കമ്മീഷണര്‍

Update: 2018-05-24 16:01 GMT
ഡി സിനിമാസ് കയ്യേറ്റ ഭൂമിയിലെന്ന് ലാന്‍ഡ് റവന്യു കമ്മീഷണര്‍
Advertising

വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കണമെന്ന കമ്മിഷണറുടെ ഉത്തരവില്‍ ജില്ലാ കലക്ടര്‍ നടപടിയെടുത്തില്ല

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്റര്‍ കയ്യേറിയ ഭൂമിയിലെന്ന് ലാന്‍ഡ് റവന്യു റവന്യു കമ്മീഷണര്‍. വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കണമെന്ന കമ്മിഷണറുടെ ഉത്തരവില്‍ ജില്ലാ കലക്ടര്‍ നടപടിയെടുത്തില്ല. 2015 ല്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

Full View

ഡി സിനിമാസ് നിലനില്‍ക്കുന്ന ചാലക്കുടി താലൂക്കിലെ സര്‍വ്വെ നമ്പര്‍ 680/1 ല്‍ 82 സെന്റ് ഭൂമി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വകയും സര്‍വെ നന്പര്‍ 681/1 ല്‍ 35 സെന്റ് സര്‍ക്കാര്‍ ഭൂമിയുമാണ്. വലിയ തമ്പുരാന്‍ കോവിലകത്തിന് ഊട്ടുപുര നിര്‍മിക്കാനായി കൈമാറിയതാണ് ദേവസ്വം വക ഭൂമി. ഈ ഭൂമി ദിലീപിന് കൈമാറിയതാണെന്ന് തെളിയിക്കാന്‍ തക്ക ഒരു രേഖയും ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് നല്‍കിയ നോട്ടീസിനോടും ദേവസ്വം ബോര്‍ഡ് പ്രതികരിച്ചില്ല. ദേവസ്വം ബോര്‍ഡ് അനുമതിയില്ലാത്ത ഭൂമി കൈമാറ്റത്തിന് നിയമസാധുതയുമില്ല. കയ്യേറിയ 35 സെന്റ് സര്‍ക്കാര്‍ ഭൂമി ബിടിആറില്‍ പുറമ്പോക്ക്-തോട് എന്ന് രേഖപ്പെടുത്തിയതാണ്. കയ്യേറിയ സര്‍ക്കാര്‍ ഭൂമിയില്‍ 2005ന് ശേഷം മാത്രമാണ് കരം അടച്ചുതുടങ്ങിയത്. ഇത് സംശയകരമാണ്. ഇക്കാരണങ്ങളാല്‍ മേല്‍ ഭൂമിയുമായി ബന്ധപ്പെട്ട വ്യക്തികളെ നേരില്‍ കണ്ടും ദേവസ്വം ബോര്‍ഡിന്റെ രേഖകള്‍ പരിശോധിച്ചും വിശദമായ അന്വേഷണം നടത്തണമെന്ന് 2015 ജൂണില്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ ജില്ലാ കളക്ടറോട് ഉത്തരവിട്ടിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഈ ഉത്തരവില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ തയ്യാറെടുത്തില്ല. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ദിലീപിന് ലോകായുക്ത നോട്ടീസ് അയച്ചിട്ടുണ്ട്. വിഷയത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വന്ന ഹരജി കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

Tags:    

Similar News