സിപിഎം നിലപാടില്‍ അത്ഭുതമില്ല; ജനസംഘത്തെ കൂട്ടുപിടിച്ചവരാണവരെന്ന് ഉമ്മന്‍ചാണ്ടി
Update: 2018-05-24 15:32 GMT
രാജീവ് ഗാന്ധിക്കെതിരെ വി പി സിങിനെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപിക്കൊപ്പം ചേര്‍ന്നവരാണ് സിപിഎമ്മെന്ന് ഉമ്മന്‍ചാണ്ടി
ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ കാണുന്ന സിപിഎം നിലപാടില്‍ അത്ഭുതമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 77ല്‍ കോണ്‍ഗ്രസിനെതിരെ ജനസംഘത്തെ കൂട്ടുപിടിച്ചവരാണവര്‍. രാജീവ് ഗാന്ധിക്കെതിരെ വി പി സിങിനെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപിക്കൊപ്പം ചേര്‍ന്നവരാണ് സിപിഎമ്മെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. കെഎസ്‍യു പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.