ബന്ധുനിയമനത്തില്‍ തിരുത്തല്‍ നടപടിയുണ്ടാകുമെന്ന് യെച്ചൂരി

Update: 2018-05-25 10:49 GMT
ബന്ധുനിയമനത്തില്‍ തിരുത്തല്‍ നടപടിയുണ്ടാകുമെന്ന് യെച്ചൂരി
Advertising

14ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Full View

കേരളത്തിലെ നിയമന വിവാദത്തില്‍ തിരുത്തല്‍ നടപടി ഉണ്ടാവുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 14ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്നെ ഉചിതമായ നടപടി ഉണ്ടാവുമെന്നും യെച്ചൂരി പറഞ്ഞു. ഇ.പി.ജയരാജനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ യെച്ചൂരി തയ്യാറായില്ല.

കേരളത്തിലെ ബന്ധു നിയമന വിവാദം ഗൌരവത്തോടെയാണ് സി.പി.എം കേന്ദ്ര നേതൃത്വം കാണുന്നതെന്ന വ്യക്തമായ സന്ദേശം നല്‍കുന്ന പ്രതികരണമായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടേത്. തിരുത്തല്‍ നടപടികള്‍ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞുവെന്ന് യെച്ചൂരി പറഞ്ഞു.

സി.പി.എമ്മിന്റെ സംഘടനാ രീതിയനുസരിച്ച് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെങ്കില്‍ അവരവരുടെ ഘടകത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. എന്നാല്‍ കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജനും പി.കെ.ശ്രീമതിയും ഉള്‍പ്പെട്ട വിവദത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റിന് കേന്ദ്ര നേതൃത്വം അനുമതി നല്‍കിയെന്നാണ് യെച്ചൂരിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. ഇ.പി.ജയരാജനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുന്നതടക്കമുള്ള നടപടികള്‍ പരിഗണനയിലുണ്ടെന്നും യെച്ചൂരിയുടെ പ്രതികരണം സൂചിപ്പിക്കുന്നു.

Tags:    

Similar News