മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ അഞ്ച് അഭിഭാഷകര്‍ അറസ്റ്റില്‍

Update: 2018-05-25 03:51 GMT
മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ അഞ്ച് അഭിഭാഷകര്‍ അറസ്റ്റില്‍
Advertising

വിജിലന്‍സ് പ്രത്യേക കോടതിയില്‍ വെള്ളിയാഴ്ചയാണ് വനിതാമാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ അഭിഭാഷകരുടെ അതിക്രമം ഉണ്ടായത്

Full View

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അഞ്ച് അഭിഭാഷകര്‍ അറസ്റ്റില്‍. ബാര്‍‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് അഭിഭാഷകരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

ബാര്‍ അസ്സോസിയേഷന്‍ ജില്ലാ സെക്രട്ടറി ആനയറ ഷാജി, ആര്‍ രതിന്‍, ബി സുഭാഷ്‍, എല്‍ ആര്‍ രാഹുല്‍, അരുണ്‍ പി നായര്‍ എന്നിവരെയാണ് വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളെ അപമാനിച്ചതിനും മാധ്യമ പ്രവര്‍ത്തകരെ പരിക്കേല്‍പിച്ചതിനും കേസ് ചുമത്തി.

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി മുറിക്കുള്ളില്‍ വിജിലന്‍സ് ജഡ്ജിയുടെ മുന്നില്‍ വെച്ചാണ് വനിതകളടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. ഇതില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. കേസില്‍ പത്ത് അഭിഭാഷകര്‍ക്കെതിരെയാണ് പോലീസ് കേസ്സെടുത്തിരിക്കുന്നത്.

ബാക്കിയുള്ള അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടില്ല. അതിനിടെ വനിതകളെ ആക്രമിച്ച കേസിലെ പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. പൊലീസും അഭിഭാഷകരും തമ്മിലെ ഒത്തുകളിയാണെന്ന് ആക്ഷേപമുണ്ട്.

Tags:    

Similar News