തമിഴ്നാട്ടിലെ ലീഗ്-എസ്ഡിപിഐ സഖ്യം; കേരളത്തിലെ ലീഗ് നേതാക്കള്‍ അങ്കലാപ്പില്‍

Update: 2018-05-25 23:05 GMT
Editor : admin
തമിഴ്നാട്ടിലെ ലീഗ്-എസ്ഡിപിഐ സഖ്യം; കേരളത്തിലെ ലീഗ് നേതാക്കള്‍ അങ്കലാപ്പില്‍
Advertising

തീവ്രവാദ മുദ്ര കുത്തി അകറ്റി നിര്‍ത്തിയ എസ്ഡിപിഐയുമായുള്ള ബന്ധം വിശദീകരിക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം ബുദ്ധിമുട്ടും

Full View

ബദ്ധവൈരികളായ എസ്ഡിപിഐയും മുസ്ലിംലീഗും തമിഴ്‌നാട്ടില്‍ സഖ്യത്തിലായതോടെ കേരളത്തിലെ മുസ്ലിം ലീഗ് നേതാക്കള്‍ അങ്കലാപ്പിലായി.
തീവ്രവാദ മുദ്ര കുത്തി അകറ്റി നിര്‍ത്തിയ എസ്ഡിപിഐയുമായുള്ള ബന്ധം വിശദീകരിക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം ബുദ്ധിമുട്ടും. എസ്ഡിപിഐയെ ശക്തമായി കടന്നാക്രമിക്കുന്ന കെ.എം ഷാജി അടക്കമുള്ള ലീഗ് നേതാക്കളാണ് ഇതോടെ പ്രതിസന്ധിയിലായത്.

വ്യാഴാഴ്ച കോഴിക്കോട്ട് നടന്ന ശംസുല്‍ ഉലമയുടെ ലോകം സെമിനാറില്‍ കെഎം ഷാജി എംഎല്‍എ എസ്ഡിപിഐക്കെതിരെയുള്ള തന്റെ നിലപാട് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. അഴീക്കോട് തന്നെ തോല്‍പ്പിക്കാന്‍ എസ്ഡിപിഐ വോട്ടുകള്‍ ഇടതുമുന്നണിക്ക് മറിക്കുമോ എന്ന ആശങ്കയും ഷാജിക്കുണ്ട്. എസ്ഡിപിഐക്കാരെ ഫേസ്ബുക്കില്‍ ഫ്രണ്ട് പോലും ആക്കരുതെന്നാണ് യൂത്ത് ലീഗ് അണികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ഇങ്ങനെയിരിക്കെയാണ് തമിഴ്‌നാട്ടില്‍ മുസ്ലിം ലീഗും എസ്ഡിപിഐയും ഒരു മുന്നണിയില്‍ മല്‍സരിക്കാനുള്ള തീരുമാനം പുറത്തുവന്നത്. കോണ്‍ഗ്രസും സിപിഎമ്മും ബംഗാളില്‍ സഖ്യമുണ്ടാക്കിയത് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഖാദര്‍ മൊയ്തീന്‍ എസ്ഡിപിഐ ബന്ധത്തെ ന്യായീകരിച്ചു. കേരളത്തിലെ പാര്‍ട്ടി തീവ്രവാദികളെന്ന് അധിക്ഷേപിച്ച് മാറ്റി നിര്‍ത്തുന്ന എസ്ഡിപിഐയെ തമിഴ്‌നാട്ടില്‍ സഖ്യകക്ഷിയാക്കിയതിനെക്കുറിച്ച് ജനങ്ങളോട് എങ്ങനെ വിശദീകരിക്കുമെന്ന ചിന്തയിലാണ് പല ലീഗ് സ്ഥാനാര്‍ത്ഥികളും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News