ഭിന്നശേഷിക്കാര്‍ക്കായി പുതുമ നിറഞ്ഞ പദ്ധതികളുമായി കാസര്‍കോട് ജില്ല പഞ്ചായത്ത്
ശാരീരിക വൈകല്യമനുഭവിക്കുന്നവര്‍ക്കായി സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകളുടെ താക്കോല്‍ ദാനം മന്ത്രി നിര്‍വ്വഹിച്ചു. കേള്‍വി ശക്തി ഇല്ലാത്തവര്‍ക്ക് ശ്രവണ സഹായികള്‍ മറ്റ് സഹായ ഉപകരണങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തു.
ഭിന്നശേഷിക്കാര്‍ക്കായി പുതുമ നിറഞ്ഞ പദ്ധതികള്‍ നടപ്പാക്കി കാസര്‍കോട് ജില്ല പഞ്ചായത്ത്. ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയിലൂടെയാണ് ഭിന്നശേഷിക്കാര്‍ക്കായി ജില്ലാ പഞ്ചായത്ത് പുതുമ നിറഞ്ഞ പദ്ധതികള്‍ നടപ്പിലാക്കുന്നത്.
ദേശീയ വികലാഗ പുനരധിവാസ പദ്ധതിയുമായി സഹകരിച്ച് കാസര്‍കോട് ജില്ലാ പഞ്ചായത്ത് മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി നടപ്പിലാക്കുന്ന ജില്ലാതല പരിപാടിയുടെ ഭാഗമായിരുന്നു പദ്ധതി. പരിപാടി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
ശാരീരിക വൈകല്യമനുഭവിക്കുന്നവര്‍ക്കായി സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകളുടെ താക്കോല്‍ ദാനം മന്ത്രി നിര്‍വ്വഹിച്ചു. കേള്‍വി ശക്തി ഇല്ലാത്തവര്‍ക്ക് ശ്രവണ സഹായികള്‍ മറ്റ് സഹായ ഉപകരണങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തു. ജില്ലയിലെ ഏഴ് ബഡ്‌സ് സ്‌കൂളുകള്‍ക്ക് ടച്ച് സ്‌ക്രീന്‍ കമ്പ്യൂട്ടറുകളും, പുല്ലൂര്‍ പെരിയ സിഎച്ച്‌സി ഫിസിയോ തെറാപ്പി സെന്ററിന്റെ താക്കോല്‍ദാനവും പരിപാടിയില്‍ നടന്നു. പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായി നിര്‍മ്മിച്ച വൈകല്യ സൗഹൃദ വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി.