പുലാമന്തോളില്‍ ആനയിടഞ്ഞു; പാപ്പാന്‍ കൊല്ലപ്പെട്ടു
പാപ്പനെ കുത്തികൊലപെടുത്തിയ ആന ഇരുപതിലധികം വാഹനങ്ങള്‍ തകര്‍ത്തു. പുലാമന്തോള്‍ സ്കൂളിലെ ഉച്ചക്ക്ശേഷമുളള പരീക്ഷകള്‍ മാറ്റിവെച്ചു
മലപ്പുറം ജില്ലയിലെ പുലാമന്തോളില്‍ ഉല്‍ത്സവത്തിനിടെ ആനയിടഞ്ഞു. പാപ്പനെ കുത്തികൊലപെടുത്തിയ ആന ഇരുപതിലധികം വാഹനങ്ങള്‍ തകര്‍ത്തു. പുലാമന്തോള്‍ സ്കൂളിലെ ഉച്ചക്ക്ശേഷമുളള പരീക്ഷകള്‍ മാറ്റിവെച്ചു.
പുലാമന്തോള്‍ പാലൂര്‍ ആലഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ ഉല്‍ത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. കോട്ടയം മല്ലപ്പളളി സ്വദേശിയായ പി.ബി അനിലാണ് ആനയുടെ കുത്തേറ്റ് മരിച്ച പാപ്പാന്‍. ആനയുടെ കുത്തേറ്റ അനില്‍ രണ്ട് മണികൂറോളം അമ്പല പറമ്പില്‍ കിടന്നു. ആന അനിലിനുസമീപത്തുനിന്നും മാറാത്തതാണ് പ്രശ്നം സൃഷ്ടിച്ചത്. ക്ഷേത്രത്തില്‍നിന്നും പുറത്തിറങ്ങിയ ആന നിരവധി ബൈക്കുകളും, കാറുകളും, മിനിലോറിയും തകര്‍ത്തു. വിവിധ വീടുകളുടെ മതിലുകളും, കുടിവെളള ടാങ്കുകളും നശിപ്പിച്ചു. ക്ഷേത്രത്തിനു സമീപത്ത് സ്ഥിതിചെയ്യുന്ന പുലാമന്തോള്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഉച്ചക്ക് ശേഷമുളള ഹൈസ്കൂള്‍ പരീക്ഷകള്‍ നടന്നില്ല. പരീക്ഷള്‍ പിന്നീട് നടത്തുമെന്ന് വിദ്യഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റര്‍ അറിയിച്ചു. മണികൂറുകളോളം വിദ്യാര്‍ഥികളും, അധ്യാപകരും സ്കൂളിനകത്ത് കുടുങ്ങി. 3മണിയോടെ തൃശൂരില്‍നിന്നും എത്തിയ എളിഫന്‍റ് സ്ക്വാഡാണ് ആനയെ തളഴച്ചത് .