കൊച്ചി മെട്രോയ്ക്ക് ഹരിത നിര്‍മിതിക്കുള്ള പ്ലാറ്റിനം റാങ്കിങ്

Update: 2018-05-26 08:39 GMT
Editor : Jaisy
കൊച്ചി മെട്രോയ്ക്ക് ഹരിത നിര്‍മിതിക്കുള്ള പ്ലാറ്റിനം റാങ്കിങ്
Advertising

ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൌണ്‍സിലിന്റെ അംഗീകാരമാണ് കൊച്ചി മെട്രോയ്ക്ക് ലഭിച്ചത്

Full View

കൊച്ചി മെട്രോ സ്റ്റേഷനുകള്‍ക്ക് ഹരിത നിര്‍മിതിക്കുള്ള പ്ലാറ്റിനം റാങ്കിങ് ലഭിച്ചു. ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൌണ്‍സിലിന്റെ അംഗീകാരമാണ് കൊച്ചി മെട്രോയ്ക്ക് ലഭിച്ചത്. പരിസ്ഥിതി സൌഹൃദ നിര്‍മാണം പരിഗണിച്ചാണ് അംഗീകാരം. ആലുവ മുതല്‍ മഹാരാജാസ് വരെയുള്ള 16 സ്റ്റേഷനുള്‍ക്കാണ് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൌണ്‍സിലിന്റെ അംഗീകാരം ലഭിച്ചത്. നിര്‍മാണത്തിലെ വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം.

എലവേറ്റഡ് സ്റ്റേഷന്‍ വിഭാഗത്തിലാണ് കൊച്ചി മെട്രോയെ തിരഞ്ഞെടുത്തത്. വിവിധ സ്റ്റേഷനുകളെ നിര്‍മിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം, ജല-ഊര്‍ജ സംരക്ഷണ മികവ്, സ്റ്റേഷനുകളുടെ രൂപകല്‍പന, നിര്‍മാണ രീതി എന്നിവയെലെല്ലാം പുലര്‍ത്തിയ മേന്മ കണക്കിലെടുത്താണ് പ്ലാറ്റിനം റാങ്കിങ്. സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് സിയാല്‍ മാതൃകയില്‍ ഊര്‍ജോത്പാദനത്തിനുള്ള പദ്ധതി കെഎംആര്‍എല്‍ തയ്യാറാക്കിയിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടു. ഒപ്പം ഹരിത ഉദ്യാനം, മലിനീകരണ വിമുക്ത സംവിധാനങ്ങള്‍. മഴവെള്ളമുപയോഗപ്പെടുത്താനുള്ള സംവിധാനം. എന്നിവയെല്ലാം പരിഗണിക്കപ്പെട്ടു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News