'അധികാര ദുര്‍മ്മേദസിന്' വിശ്രമജീവിതം ആശംസിച്ച് വിടി ബല്‍റാം

Update: 2018-05-26 04:53 GMT
Editor : Subin
'അധികാര ദുര്‍മ്മേദസിന്' വിശ്രമജീവിതം ആശംസിച്ച് വിടി ബല്‍റാം
Advertising

ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തോമസ് ചാണ്ടിയെ ശാരീരികമായി അധിക്ഷേപിക്കുന്നതാണെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു...

ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവെച്ചതിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമാകുന്നു.

'കേരള രാഷ്ട്രീയത്തിലെ അധികാര ദുര്‍മ്മേദസ്സിന്
വിശ്രമജീവിതം ആശംസിച്ചുകൊണ്ട്
സ്‌നേഹപൂര്‍വ്വം,
പാലക്കാട്ടെ കൊച്ചന്‍'

എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇതിനൊപ്പം തോമസ് ചാണ്ടിയോട് മുഖസാദൃശ്യമുള്ള നാളികേരത്തിന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News