വി.എസിനെതിരെ ഉമ്മന്‍ ചാണ്ടി മാനനഷ്ടകേസ് ഫയല്‍ ചെയ്തു
വിഎസിന്‍റെ ധര്‍മടത്തെ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. തിരുവനന്തപുരം അഡീ.ജില്ലാകോടതിയിലാണ് കേസ് നല്‍കിയത്. വിഎസിന്‍റെ ധര്‍മടത്തെ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ മാനനനഷ്ടം ആവശ്യപ്പെട്ടാണ് പരാതി. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും മുഖ്യമന്ത്രി പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍ കപടമനസ്സാക്ഷിയെ തൃപ്തിപ്പെടുത്താനാണ് തനിക്കെതിരെ ഉമ്മന്‍ചാണ്ടി കേസ് നല്‍കിയതെന്ന് വി.എസ് അച്യുതാനനന്ദന്‍ പ്രതികരിച്ചു. ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടി തന്‍റെ നാവ് നിശബ്ദമാക്കാമെന്ന് കരുതുന്ന ഉമ്മന്‍ചാണ്ടി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും വി.എസ് ആരോപിച്ചു.