എസ്എഫ്ഐയുടെ പ്രവർത്തന ശൈലിയെ വിമർശിച്ച് കോടിയേരി

Update: 2018-05-26 09:41 GMT
Editor : admin
എസ്എഫ്ഐയുടെ പ്രവർത്തന ശൈലിയെ വിമർശിച്ച് കോടിയേരി
Advertising

കോളജുകളിൽ സങ്കുചിതത്വം ഇല്ലാതെ പ്രവർത്തിക്കാൻ എസ്എഫ്ഐക്ക് സാധിക്കണം. ബഹുസ്വരത വളർത്തണം. ചെങ്കോട്ടയിലേക്ക് സ്വാഗതം പോലുള്ള എഴുത്തുകൾ ഒഴിവാക്കണം

എസ്എഫ്ഐയുടെ പ്രവർത്തന ശൈലിയെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സങ്കുചിത മുദ്രാവാക്യങ്ങൾ ഉപേക്ഷിക്കണമെന്നും ബഹുസ്വരത പ്രോത്സാഹിപ്പിക്കണമെന്നും എസ്എഫ്ഐയോട് കോടിയേരി. കാമ്പസുകൾ സംഘർഷ മുക്തമാക്കാൻ എസ്എഫ്ഐ മുൻകയ്യെടുക്കണമെന്നും കോടിയേരി നിർദേശിച്ചു.

Full View

എസ്എഫ്ഐയുടെ സംസ്ഥാന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യവെയാണ് പ്രവർത്തന ശൈലിയെ കോടിയേരി വിമർശിച്ചത്. കാമ്പസുകൾവ്യത്യസ്ത അഭിപ്രായങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഇടങ്ങളാകണം. ഭൂരിപക്ഷം കാമ്പസുകളിലും മേധാവിത്വമുള്ള എസ്എഫ്ഐ വിശാലതയുളള മുദ്രാവാക്യങ്ങളും പ്രവർത്തന ശൈലിയും സ്വീകരിക്കണം. എസ്എഫ്ഐക്ക് പ്രവർത്തന സ്വാതന്ത്ര്യമില്ലാതിരുന്ന പഴയ കാലം ഓർമ്മിപ്പിക്കാനും കോടിയേരി തയ്യാറായി. എതിർശബ്ദങ്ങളെ ഹിന്ദുത്വ ശക്തികൾ ഇല്ലാതാക്കിക്കെണ്ടിരിക്കുന്ന സാഹചര്യവും കോടിയേരി ശ്രദ്ധയിൽ പെടുത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News