ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ച നടത്തിയതിനെ ചൊല്ലി എന്‍സിപിയില്‍ തര്‍ക്കം

Update: 2018-05-26 02:53 GMT
Advertising

കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ച നടത്തിയതിനെച്ചൊല്ലി എന്‍സിപിയില്‍ തര്‍ക്കം തുടരുന്നു.

കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ച നടത്തിയതിനെച്ചൊല്ലി എന്‍സിപിയില്‍ തര്‍ക്കം തുടരുന്നു. ബാലകൃഷ്ണപിള്ള ഉള്‍പ്പടെയുള്ളവരെ വീണ്ടും സ്വാഗതം ചെയ്ത് എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് ടി പി പീതാംബരന്‍ രംഗത്തെത്തി. പിള്ളയുമായി ചര്‍ച്ച നടത്തിയത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് മാണി സി കാപ്പന്‍ കോട്ടയത്ത് പറഞ്ഞു. എന്നാല്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരെ മന്ത്രിയാക്കില്ലെന്ന് ഇരുവരും വ്യക്തമാക്കി.

Full View

എന്‍സിപിയുടെ രണ്ട് എംഎല്‍എമാരും മന്ത്രിസ്ഥാനം രാജിവക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് ഒരു വിഭാഗം ഒറ്റക്കുള്ള എംഎല്‍എമാരെ പാര്‍ട്ടിയിലെത്തിക്കാന്‍ നീക്കം തുടങ്ങിയത്. ഇതേചൊല്ലിയുള്ള തര്‍ക്കം എന്‍സിപി നേതാക്കള്‍ക്കിടയില്‍ തുടരുന്നതിനിടെയാണ് ബാലകൃഷ്ണപിള്ളയടക്കം ആരെയും എൻസിപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ടി പി പീതാംബരൻ ആവര്‍ത്തിച്ചത്.

എന്നാല്‍ ബാലകൃഷ്ണപിള്ളയുമായി നടത്തിയ ചർച്ച പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് എന്‍സിപി സംസ്ഥാന ട്രഷറര്‍ മാണി സി കാപ്പൻ തുറന്നടിച്ചു. അതേസമയം പുറത്തുനിന്നുള്ള എംഎല്‍എമാരെ കൊണ്ടുവന്ന് മന്ത്രിയാക്കില്ലെന്ന് ഇരുനേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. പീതാംബരനെ ഏകാധിപതിയെന്ന് വിളിച്ചുവെന്ന ആരോപണം മാണി സി കാപ്പൻ നിഷേധിക്കുകയും ചെയ്തു.

Tags:    

Similar News