ചെറിയ മുതല്‍ മുടക്കിലൂടെ വലിയ ലാഭമുണ്ടാക്കുന്ന ചപ്പാത്തി നിര്‍മ്മാണം

Update: 2018-05-26 22:06 GMT
Editor : admin
ചെറിയ മുതല്‍ മുടക്കിലൂടെ വലിയ ലാഭമുണ്ടാക്കുന്ന ചപ്പാത്തി നിര്‍മ്മാണം
Advertising

കലര്‍പ്പില്ലാതെ വൃത്തിയിലുണ്ടാക്കുന്ന ഭക്ഷ്യ ഉത്പന്നം വിപണിയിലെത്തിക്കുക. അതായിരുന്നു സുഹൃത്തുക്കളും അയല്‍വാസികളുമായ രശ്മിയുടെയും ഫെമിയുടെയും പദ്ധതി

Full View

ചെറുകിട സംരഭങ്ങളുടെ ഉത്പന്നങ്ങള്‍ എങ്ങിനെ ജനപ്രിയമാക്കാമെന്ന് തെളിയിക്കുകയാണ് കൊച്ചിയിലെ രണ്ട് യുവതികള്‍. പാലച്ചുവട്ടിലെ ഫെറാസ് എക്സ്പ്രസിലുണ്ടാക്കുന്ന ചപ്പാത്തികള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. ചെറിയ മുതല്‍ മുടക്കിലൂടെ വലിയ ലാഭമുണ്ടാക്കുന്ന ഈ സംരംഭത്തെ കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ‍ ഗോ കേരള.

കലര്‍പ്പില്ലാതെ വൃത്തിയിലുണ്ടാക്കുന്ന ഭക്ഷ്യ ഉത്പന്നം വിപണിയിലെത്തിക്കുക. അതായിരുന്നു സുഹൃത്തുക്കളും അയല്‍വാസികളുമായ രശ്മിയുടെയും ഫെമിയുടെയും പദ്ധതി. സ്വയംതൊഴില്‍ വനിതാ സംരംഭങ്ങള്‍ക്കുള്ള വായ്പയെടുത്തായിരുന്നു തുടക്കം. നാല് പേരെ വച്ച് ഒരു ചപ്പാത്തി നിര്‍മ്മാണ യൂണിറ്റ്. മുടക്ക് മുതല്‍ 20 ലക്ഷം രൂപ.

സംരംഭം തുടങ്ങി ഒരു വര്‍ഷം കഴിഞപ്പോള്‍ വിപണിയില്‍ നല്ല പേരായി. ആവശ്യക്കാര്‍ ചപ്പാത്തി വാങ്ങാന്‍ യൂണിറ്റിലെത്തും. പത്ത് ചപ്പാത്തിയടങ്ങുന്ന പാക്കറ്റിന് വില നാല്‍പത് രൂപ. ഓരോ ദിവസവും ഉണ്ടാക്കുന്ന ചപ്പാത്തികള്‍ അന്നന്ന് തന്നെ വിറ്റ് പോവും. തുടക്കത്തില്‍ വലിയ ലാഭമുണ്ടാക്കുകയല്ല ലക്ഷ്യം. ഗുണമേന്‍മയുള്ള ഉത്പന്നമെന്ന പേരുണ്ടാക്കുകയാണ്.അത് ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനകം സംരംഭത്തെ ലാഭത്തിലെത്തിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ വിശ്വാസം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News