പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നു

Update: 2018-05-26 02:48 GMT
Editor : admin
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നു
Advertising

അഞ്ചു വര്‍ഷത്തിനിടെ കേരളത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ നടന്നത് 5268 അതിക്രമങ്ങള്‍. 2011 മെയ് മുതല്‍ 2015 ആഗസ്റ്റ് വരെ എണ്‍പത്തി മൂന്ന് പെണ്‍കുട്ടികള്‍ അതിക്രമങ്ങളില്‍ കൊല്ലപ്പെട്ടു...

Full View

സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നു. അഞ്ചു വര്‍ഷത്തിനിടെ ഇത്തരത്തില്‍ നടന്നത് 5268 അതിക്രമങ്ങള്‍. 2011 മെയ് മുതല്‍ 2015 ആഗസ്റ്റ് വരെ എണ്‍പത്തി മൂന്ന് പെണ്‍കുട്ടികള്‍ അതിക്രമങ്ങളില്‍ കൊല്ലപ്പെട്ടു.

2015 ജൂലായ് മാസം 22ന് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ നല്‍കിയതാണ് ഈ കണക്കുകള്‍. ഭൂരിഭാഗം കേസുകളിലും വിചാരണ പൂര്‍ത്തിയായിട്ടില്ല. വിചാരണ അനന്തമാമായി വൈകുന്നത് പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കുന്നു.

കണ്ണൂര്‍ ജില്ലയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടത്. 303 അതിക്രമങ്ങള്‍ നടന്നു. പതിനാറ് പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായി. 56 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാകാനുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് പെണ്‍കുട്ടികള്‍ക്കെതിരെ കൂടുതല്‍ അതിക്രമങ്ങള്‍ നടന്നത്. റൂറലും സിറ്റിയിലുമായി 790 അതിക്രമങ്ങള്‍ നടന്നു. ഇതില്‍ കൊല്ലപ്പെട്ടത് പതിനൊന്നു കുട്ടികള്‍. 230 കേസുകളുടെ അന്വേഷണം പൂര്‍ത്തിയായില്ല.

കേസുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം കൊല്ലം ജില്ലക്കാണ്. 648 അതിക്രമ സംഭവങ്ങള്‍. ഇതില്‍ 13 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. 192 കേസുകളുടെ അന്വേഷണം പാതിവഴിയിലാണ്. കൊല്ലം നഗര പരിധിയില്‍ മാത്രം അഞ്ചു വര്‍ഷക്കാലയളവില്‍ ഇരുന്നൂറ്റി അറുപത്തി ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കോഴിക്കോട് ജില്ലയില്‍ 414 കേസുകള്‍. വിചാരണനടപടികള്‍ വൈകിപ്പിക്കുന്നത് ഇരകളോട് ചെയ്യുന്ന ദ്രോഹമാണെന്നും പ്രതികള്‍ ജാമ്യത്തിലിറങ്ങി. വീണ്ടും കുറ്റം ചെയ്യുന്ന പ്രവണതകള്‍ കൂടുന്നെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. എറണാകുളം ജില്ലയില്‍ 463 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആറു കുട്ടികള്‍ കൊല്ലപ്പെട്ടു. തൃശ്ശൂരില്‍ 419 കേസുകള്‍. ഏഴ് കുട്ടികള്‍ കൊല്ലപ്പെട്ടു. പാലക്കാട് പെണ്‍കുട്ടികള്‍ക്കെതിരെ 352 അതിക്രമങ്ങള്‍ നടന്നു. മലപ്പുറത്ത് 338 കേസുകളിലായി എട്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു.

അഞ്ചു വര്‍ഷത്തിനിടെ പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന അതിക്രമ കേസുകളില്‍ 5608 പേരാണ് പേരാണ് അറസ്റ്റിലായത്. ആഭ്യന്തര മന്ത്രി കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ ഈ കണക്കുകള്‍ നല്‍കിയ ശേഷവുംപെണ്‍കുട്ടികള്‍ക്ക് നേരെ നിരവധി അക്രമങ്ങള്‍ നടന്നിട്ടുണ്ട്. പുറം ലോകം അറിയാത്ത സംഭവങ്ങള്‍ വേറെയും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News