കേരളത്തില്‍ സംരംഭകര്‍ക്ക് കരുത്ത് പകര്‍ന്നത് ഇന്‍വെസ്റ്റ്‍മെന്‍റ് ഇക്കോണമി എന്ന് സിപി ജോണ്‍
തൊഴില്‍ അന്വേഷകരില്‍ നിന്ന് തന്നെ തൊഴില്‍ദാതാക്കളെ സൃഷ്ടിക്കുക എന്നതായിരുന്നു അന്നത്തെ എ കെ ആന്‍റണി സര്‍ക്കാറിന്‍റെ സമീപനം. ഇതിനായി ആവിഷ്കരിച്ച പദ്ധതികള്‍ ഒരു പരിധിവരെ വിജയിച്ചതായി പ്ലാനിങ് ബോര്‍ഡ് മുന്‍ അംഗം സി പി ജോണ്‍ പറഞ്ഞു..
പത്താം പദ്ധതി കാലത്ത് നടപ്പാക്കിയ ഇന്‍വെസ്റ്റ്‍മെന്‍റ് ഇക്കോണമി എന്ന ആശയമാണ് കേരളത്തില്‍ സംരംഭകര്‍ക്ക് കരുത്ത് പകര്‍ന്നതെന്ന് പ്ലാനിങ് ബോര്‍ഡ് മുന്‍ അംഗം സി പി ജോണ്‍. സംരംഭക സംസ്കാരം ലക്ഷ്യമിട്ട് മുന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ പുതിയ സര്‍ക്കാര്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സി പി ജോണ്‍ കൂട്ടിച്ചേര്‍ത്തു. മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരള കാമ്പയിനോട് പ്രതികരിക്കുകയായിരുന്നു സി പി ജോണ്‍.
തൊഴില്‍ അന്വേഷകരില്‍ നിന്ന് തന്നെ തൊഴില്‍ദാതാക്കളെ സൃഷ്ടിക്കുക എന്നതായിരുന്നു അന്നത്തെ എ കെ ആന്‍റണി സര്‍ക്കാറിന്‍റെ സമീപനം. ഇതിനായി ആവിഷ്കരിച്ച പദ്ധതികള്‍ ഒരു പരിധിവരെ വിജയിച്ചതായി പ്ലാനിങ് ബോര്‍ഡ് മുന്‍ അംഗം സി പി ജോണ്‍ പറഞ്ഞു. വന്‍കിടക്കാര്‍ക്ക് പകരം കേരളത്തിലെ സാധാരണക്കാര്‍ തന്നെ ഇതോടെ സംരംഭകരായി മാറി.
സംരംഭകരെ പരിഹാസത്തോടെയും അപരിചിതത്വത്തോടെയും കാണുന്ന പ്രവണതകള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നയങ്ങള്‍ക്ക് കഴിഞ്ഞു. വിജയകരമായ സംരംഭങ്ങള്‍ ധാരാളം ഉണ്ടാകണമെങ്കില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ഈ രംഗത്തുണ്ടാകണം. സംരംഭകരെ കൈപിടിച്ചു നടത്തുക എന്നതായിരുന്നു ഇതുവരെയുള്ള നയം. എല്‍ ഡി എഫ് സര്‍ക്കാര്‍ ഇത് തുടരുമെന്നാണ് പ്രതീക്ഷ.