പുലിക്കളിക്കായി പൂരനഗരി ഒരുങ്ങുന്നു
ഇത്തവണ പത്ത് സംഘങ്ങളാണ് പുലികളുമായി നഗരം ചുറ്റുക
പുലിക്കളിക്കായി തൃശൂര്‍ ഒരുങ്ങുന്നു. ധനസഹായം കൂട്ടി നല്‍കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചതോടെ നാലോണ നാളില്‍ നടക്കുന്ന പുലിക്കളി കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘങ്ങള്‍. ഇത്തവണ പത്ത് സംഘങ്ങളാണ് പുലികളുമായി നഗരം ചുറ്റുക. പുലിക്കളി സംഘങ്ങള്‍ എല്ലാ വര്‍ഷവും ആവശ്യപ്പെടുന്നതാണ്
കാലത്തിനനുസരിച്ചുള്ള ധനസഹായ വര്‍ധന. കഴിഞ്ഞ തവണ ഒരു ലക്ഷം രൂപയാണ് ആകെ നല്‍കിയത്. ഇത്തവണ ഇരുപത്തി അയ്യായിരം രൂപ അധികം നല്‍കും. ഇതില്‍ 75000 രൂപ മുന്‍കൂറായി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ആറ് ടീമുകള്‍ ഉണ്ടായിരുന്നിടത്ത് ഈ വര്‍ഷം പത്ത് സംഘങ്ങള്‍ പുലികളുമായെത്തും. ഇതിനനുസരിച്ച് സമയം ക്രമീകരിക്കുകയും ചെയ്യും പുലിക്കളി സംഘങ്ങള്‍ക്ക് കൊടുക്കാനുള്ള കുടിശിക ഉടന്‍ കൊടുത്ത് തീര്‍ക്കും. ഓണാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന കുമ്മാട്ടിക്കളി സംഘങ്ങള്‍ക്കുള്ള സഹായം പതിനായിരത്തില്‍ നിന്നd പതിനയ്യായിരമായും വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ മാസം പതിനേഴിന് വൈകിട്ടാണ് പ്രശസ്തമായ പുലിക്കളി.