അവധി ദിനങ്ങളിലെ അനധികൃത നിര്‍മാണം; സ്ക്വാഡിനെതിരെ ജീവനക്കാര്‍

Update: 2018-05-27 08:34 GMT
Editor : Jaisy
അവധി ദിനങ്ങളിലെ അനധികൃത നിര്‍മാണം; സ്ക്വാഡിനെതിരെ ജീവനക്കാര്‍
Advertising

തിരുവോണത്തിനും ബലിപെരുന്നാളിനും ഓഫീസിലെത്തി ജോലി ചെയ്യേണ്ട സ്ഥിതി ഇതുമൂലം ഉണ്ടായെന്നാണ് ജീവനക്കാരുടെ പരാതി

Full View

അവധി ദിനങ്ങളിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രൂപീകരിച്ച സ്ക്വാഡിന്റെ ഘടനക്കെതിരെ ജീവനക്കാര്‍ രംഗത്ത്. തിരുവോണത്തിനും ബലിപെരുന്നാളിനും ഓഫീസിലെത്തി ജോലി ചെയ്യേണ്ട സ്ഥിതി ഇതുമൂലം ഉണ്ടായെന്നാണ് ജീവനക്കാരുടെ പരാതി. എന്നാല്‍ പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് വകുപ്പ് മന്ത്രിയുടെ നിലപാട്.

അവധി ദിനങ്ങളില്‍ അനധികൃത കെട്ടിട നിര്‍മ്മാണം നടക്കുന്നുണ്ടോയെന്ന് അറിയാന്‍ നഗരസഭകളില്‍ സ്ഥിരം സംവിധാനമുണ്ട്. ആവശ്യാനുസരണം ജീവനക്കാരെ ഉള്‍പ്പെടുത്തി സ്ക്വാഡ് രൂപീകരിക്കുകയാണ് സെക്രട്ടറിമാര്‍ ചെയ്യാറുള്ളത്. എന്നാല്‍ സ്ക്വാഡുകളിലെ അംഗങ്ങളെ മുന്‍കൂട്ടി നിശ്ചയിച്ചുള്ള തദ്ദേശവകുപ്പിന്റെ ഉത്തരവ് മൂലം ഉദ്യോഗസ്ഥരുടെ ആഘോഷദിനങ്ങള്‍ നഷ്ടപ്പെടുന്നുവെന്നാണ് ജീവനക്കാരുടെ പരാതി. നഗരസഭാ സ്ക്വാഡുകളില്‍ റിജിയണല്‍ ജോയിന്റ് ഡയറക്ടറും സെക്രട്ടറിയും ജില്ലാ ടൌണ്‍ പ്ലാനറും ആണ് അംഗങ്ങള്‍.

മുപ്പതോളം നഗരസഭകളുടെ ചുമതലയുള്ള റിജിയണല്‍ ജോയിന്റ് ഡയറക്ടറുടെയും ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ചുമതലയുള്ള ടൌണ്‍പ്ലാനറുടെയും സേവനം സ്ക്വാഡുകളുടെ പരിശോധനകള്‍ക്ക് ലഭിക്കില്ല. അതിനാല്‍ സ്ക്വാഡിന്റെ പൂര്‍ണ ചുമതല നഗരസഭാ സെക്രട്ടറിമാര്‍ വഹിക്കേണ്ടി വരും. തിരുവോണത്തിനും ബലി പെരുന്നാളിനും ഓഫീസിലെത്തി റിപ്പോര്‍ട്ട് അയക്കാന്‍ സെക്രട്ടറിമാര്‍ നിര്‍ബന്ധിതരാകും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News