ഷാജര്‍ഖാനെ വിട്ടയക്കും, ഷാജഹാനെ വിടില്ല

Update: 2018-05-27 07:23 GMT
Editor : Ubaid
ഷാജര്‍ഖാനെ വിട്ടയക്കും, ഷാജഹാനെ വിടില്ല
Advertising

സ​മ​ര​ത്തി​ൽ ത​ങ്ങ​ളെ സ​ഹാ​യി​ച്ച ഷാ​ജ​ർ​ഖാ​നെ​യും ഭാ​ര്യ​യെ​യും മോ​ചി​പ്പി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പ് ന​ൽ​കി​യ​താ​യും ശ്രീ​ജി​ത്ത് പ​റ​ഞ്ഞു

ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണ​ത്തി​ൽ ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പ് ന​ൽ​കി​യ​താ​യി ജി​ഷ്ണു​വി​ന്‍റെ അ​മ്മാ​വ​ൻ ശ്രീ​ജി​ത്ത്. ഇ​ത് നീ​തി​യു​ടെ വി​ജ​യ​മാ​ണ്, അതിനായി സഹായിച്ച കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും ന​ന്ദി പ​റ​യു​ന്നു. സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തങ്ങള്‍ക്ക് തോക്ക് സ്വാമിയുമായും കെ.എം ഷാജഹാനുമായും ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് വിദ്യാഭ്യാസ പ്രവര്‍ത്തകനായ ഷാജര്‍ഖാന്‍ വന്നതെന്നും അദ്ദേഹത്തേയും ഭാര്യയേയും മോചിപ്പിക്കാമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെന്നും ശ്രീജിത്ത് പറഞ്ഞു. എ​ന്നാ​ൽ ഷാ​ജ​ഹാ​ൻ‌ ത​ങ്ങ​ൾ ക്ഷ​ണി​ച്ചി​ട്ട​ല്ല വ​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ കാ​ര്യ​ത്തി​ൽ ഉ​റ​പ്പൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.
ഏപ്രില്‍ അഞ്ച് വരെ പോലീസിന്റെ നടപടികളില്‍ ജിഷ്ണുവിന്റെ കുടുംബം സംതൃപ്തി രേഖപ്പെടുത്തി. അഞ്ചാം തീയതിക്ക് ശേഷമുള്ള പോലീസിന്റെ നടപടികളിലാണ് പരാതിയുള്ളതെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. 10 കാര്യങ്ങളാണ് ഒത്തുതീര്‍പ്പ് ഉടമ്പടിയിലുള്ളത്. തങ്ങളുടെ എല്ലാ ആവശ്യങ്ങളും ഒരുമടിയും കൂടാതെ സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫോണ്‍ വിളി കൂടി എത്തിയതിന് പിന്നാലെ മഹിജ നിരാഹാരം അവസാനിപ്പിച്ച് വെള്ളം കുടിച്ചു.
തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ഹി​ജ​ നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ച്ച​തി​നു പി​ന്നാ​ലെ ജി​ഷ്ണു​വി​ന്റെ സ​ഹോ​ദ​രി​യും നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ച്ചു. സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ സി.​പി ഉ​ദ​യ​ഭാ​നു​വും സ്റ്റേ​റ്റ് അ​റ്റോ​ർ​ണി സോ​മ​നും ജി​ഷ്ണു​വി​ന്‍റെ കു​ടും​ബ​വു​മാ​യി ആ​റു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ച​ർ​ച്ച​യ്ക്കു ശേ​ഷ​മാ​ണ് ഉ​ത്തു​തീ​ർ​പ്പ് ഉ​ണ്ടാ​യ​ത്. ച​ർ​ച്ച​ക​ൾ​ക്കി​ട​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി മ​ഹി​ജ​യെ ഫോ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഡി​ജി​പി​യു​ടെ ഓ​ഫീ​സി​നു മു​ന്നി​ൽ ഉ​ണ്ടാ​യ സം​ഭ​വ​ങ്ങ​ളി​ൽ ഗൂ​ഡാ​ലോ​ച​ന കു​റ്റം ഒ​ഴി​വാ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ച​താ​യും ശ്രീ​ജി​ത്ത് പ​റ​ഞ്ഞു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News