രണ്ടാംവര്‍ഷം ലാഭത്തിലെത്തിയ ബ്രോക്കേഡ് ഇന്ത്യ

Update: 2018-05-27 22:27 GMT
Editor : admin
രണ്ടാംവര്‍ഷം ലാഭത്തിലെത്തിയ ബ്രോക്കേഡ് ഇന്ത്യ
Advertising

സംസ്ഥാനത്തെ ഏറ്റവും വലിയ പ്ലാസ്റ്റിക് ബാഗ് നിര്‍മ്മാണ കമ്പനിയാണ് കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന ബ്രോക്കേഡ് ഇന്ത്യ പോളിടെക്‌സ് ലിമിറ്റഡ്...

Full View

സംസ്ഥാനത്തെ ഏറ്റവും വലിയ പ്ലാസ്റ്റിക് ബാഗ് നിര്‍മ്മാണ കമ്പനിയാണ് കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന ബ്രോക്കേഡ് ഇന്ത്യ പോളിടെക്‌സ് ലിമിറ്റഡ്. പ്രവര്‍ത്തനമാരംഭിച്ച് രണ്ടാം വര്‍ഷം തന്നെ ലാഭത്തിലെത്തിയെന്നതാണ് ഇതിന്റെ സവിശേഷത.

ചെറിയ കുടുംബ ബിസിനസ് മാത്രമായിരുന്നു മലപ്പുറം നിലമ്പൂര്‍ സ്വദേശി അന്‍വര്‍ സഹദിന്റെ ആകെയുള്ള കൈമുതല്‍. പിന്നീടെപ്പോഴോ മനസ്സില്‍ തോന്നിയ നൂതനമായൊരു ആശയത്തിന്റെ പ്രായോഗികതയാണ് 2011ല്‍ സഹദിനെ കഞ്ചിക്കോട്ടേക്ക് വണ്ടി കയറാന്‍ പ്രേരിപ്പിച്ചത്.

കിന്‍ഫ്ര പാര്‍ക്കില്‍ 22 കോടി മുതല്‍ മുടക്കും പിന്നെ തന്റെ സ്വപ്നവും നിക്ഷേപിച്ചപ്പോള്‍ കേരളത്തിന് ലഭിച്ചത് വിജയചരിത്രമെഴുതിയ വ്യവസായ സംരംഭം.
ബ്രോക്കേഡ് ഇന്ത്യ പോളിടെക്‌സ് ലിമിറ്റഡ് എന്ന് പ്ലാസ്റ്റിക് ബാഗ് യൂണിറ്റ് അവിടെ പിറവി കൊള്ളുകയായിരുന്നു. പോളിടെക്‌സ് ലിമിറ്റഡ് എന്ന പ്ലാസ്റ്റിക് ബാഗ് യൂണിറ്റിന്റെ പിറവി അങ്ങനെയായിരുന്നു.

ഭക്ഷ്യവസ്തുക്കള്‍, കാലിത്തീറ്റ, സിമെന്റ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കുള്ള പ്ലാസ്റ്റിക് ബാഗുകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഉന്നത സാങ്കേതിക വിദ്യ ഉപയോഗിച്ച് അഞ്ചു കിലോമുതല്‍ 2500 ടണ്‍ വരെ ഭാരം ഉള്‍ക്കൊള്ളാവുന്ന ബാഗുകള്‍ ഇവിടെ നിര്‍മിക്കുന്നുണ്ട്. കൃത്യമായ ആസൂത്രണം തന്നെയാണ് പെട്ടെന്നുള്ള വിജയത്തിന് കാരണം.

താരതമ്യേന പരിസ്ഥിതി സൗഹൃദമായ പോളി പോഫൈലിനാണ് ബാഗ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. അന്‍വര്‍ സഹദ് ഉള്‍പ്പെടെ ആറ് ഡയറക്ടര്‍മാരുള്ള സ്ഥാപനത്തില്‍ മുന്നൂറ് തൊഴിലാളികളുണ്ട്. ഇവരുടെയൊക്കെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിജയം.

തേയില, അരി, മൈദ ആട്ട എന്നീ ഭക്ഷ്യവസ്തുക്കളുടെയും കാലിത്തീറ്റയുടെയും സിമന്റിന്റെയും സംസ്ഥാനത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ ഉപയോഗിക്കുന്നത് ബ്രോക്കേഡ് ഇന്ത്യ പോളിടെക്‌സ് ലിമിറ്റഡിലെ പ്ലാസ്റ്റിക് ബാഗുകളാണ്. പതിനഞ്ച് കോടി മുതല്‍ മുടക്കില്‍ സംരംഭം വികസിപ്പിക്കാനുള്ള ആലോചനയിലാണ് ബ്രോക്കേഡ് ഇന്ത്യ.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News