പാനമ പുറത്ത് വിട്ട അഞ്ചാമത്തെ പട്ടികയിലും മലയാളി
Update: 2018-05-27 17:48 GMT
തിരുവനന്തപുരം സ്വദേശി ഭാസ്കരന്‍ രവീന്ദ്രനാണ് പട്ടികയിലുള്ളത്.
വിദേശത്ത് പണം നിക്ഷേപിച്ചവരുടെ പേരുകള്‍ സംബന്ധിച്ച് പാനമ പുറത്ത് വിട്ട അഞ്ചാമത്തെ പട്ടികയിലും മലയാളി. തിരുവനന്തപുരം സ്വദേശി ഭാസ്കരന്‍ രവീന്ദ്രനാണ് പട്ടികയിലുള്ളത്. എസ്‌വിഎസ് ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ പവര്‍ ഓഫ് അറ്റോര്‍ണി ഭാസ്കരന്‍ രവീന്ദ്രന്റെ പേരിലാണ്. പട്ടികയില്‍ വരുന്ന മൂന്നാമത്തെ മലയാളിയാണ് ഭാസ്കരന്‍. തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് മാത്യു, പത്തനംതിട്ട റാന്നി സ്വദേശി ദിനേശ് പരമേശ്വരന്‍ നായര്‍ എന്നിവരുടെ പേര് വിവരങ്ങളും പാനമ നേരത്തെ പുറത്ത് വിട്ട രേഖകളില്‍ ഉള്‍പ്പെട്ടിരുന്നു.