ഷാര്‍ജ ഭരണാധികാരിക്ക് കാലിക്കറ്റ് സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിച്ചു
കേരളത്തിന്റെ ആദരവിനും സ്നേഹത്തിനും നന്ദി പറഞ്ഞ ഷാര്‍ജ ഭരണാധികാരി കാലിക്കറ്റ് സര്‍വകലാശാലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും അറിയിച്ചു
കേരളത്തിലെത്തിയ ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൌണ്‍സില്‍ അംഗവുമായ ഡോ. ശെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് കാലിക്കറ്റ് സർവ്വകലാശാല ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. കേരളത്തിന്റെ ആദരവിനും സ്നേഹത്തിനും നന്ദി പറഞ്ഞ ഷാര്‍ജ ഭരണാധികാരി കാലിക്കറ്റ് സര്‍വകലാശാലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും അറിയിച്ചു
രാജ്ഭവനിലെ പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ഡോ. ശെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് കേരളത്തിന്റെ ആദരവായി ഡോക്ടർ ഓഫ് ലെറ്റേഴ്സ് സമ്മാനിച്ചത്. യുഎഇയും മലയാളികളും തമ്മിലെ സാഹിത്യരംഗത്തെ ബന്ധം ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഡോ ശെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാഹിത്യ സംഭാവനകളെ എടുത്തുപറയാനും മറന്നില്ല.
ഷാര്‍ജ ഭരണാധികാരി വിദ്യാഭ്യാസ രംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. വിദ്യാഭാസ മന്ത്രി സി രവീന്ദ്രനാഥ്, കാലിക്കറ്റ് വിസി ഡോ കെ മുഹമ്മദ് ബഷീര്‍ തുടങ്ങിയവരും ചടങ്ങിനെത്തി.