ഉമ്മന്‍ചാണ്ടിയെ ബ്ലാക്മെയില്‍ ചെയ്തതാര്?
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചതിന് പിറകെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഉമ്മന്‍ ചാണ്ടി താന്‍ ബ്ലാക്ക്മെയിലിങിന് ഇരയായെന്ന് പറഞ്ഞത്. അടുത്ത ഒരാള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ....
സോളാര്‍ കേസില്‍ താന്‍ ബ്ലാക്ക്മെയിലിങിന് വിധേയനായെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തുറന്നുപറച്ചിലിനെച്ചൊല്ലി ചോദ്യങ്ങളുയരുന്നു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചതിന് പിറകെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഉമ്മന്‍ ചാണ്ടി താന്‍ ബ്ലാക്ക്മെയിലിങിന് ഇരയായെന്ന് പറഞ്ഞത്. അടുത്ത ഒരാള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു മുന്‍ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.
രാഷ്ട്രീയകേന്ദ്രങ്ങളില്‍ പല പേരുകളും ഉയരുന്നുണ്ടെങ്കിലും കഴിഞ്ഞ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരിലേക്കാണ് സൂചനകള്‍ നീളുന്നത്. സരിതയുമായി അടുപ്പമുള്ള ആളാണെന്ന സൂചനയാണ് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍ നല്‍കിയത്.. ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശം ഉമ്മന്‍ചാണ്ടിക്ക് തന്നെ തിരിച്ചടിയാകുമെന്ന് വിലയിരുത്തലും ഉണ്ട്. വരും ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടി തന്നെ ഇത് സംബന്ധിച്ച വ്യക്തത വരുത്തുമെന്ന സൂചനയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്നത്
അതേസമയം സരിതയുടെ കത്ത് കിട്ടിയപ്പോള്‍ താന്‍ ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപ്പിള്ള മീഡിയവണിനോട് പറഞ്ഞു. കത്തിന്‍റെ ഉള്ളടക്കത്തെ കുറിച്ചാണ് സംസാരിച്ചത്. താന്‍ നടത്തിയത് ബ്ലാക്മെയിലിങല്ലെന്നും വൈറ്റ് മെയിലിങ്ങാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
സരിതയുടെ അടുപ്പക്കാരാണ് ഉമ്മന്‍ചാണ്ടിയെ ബ്ലാക്മെയില്‍ ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍ കുറ്റപ്പെടുത്തി. വഴങ്ങിയില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ പേരും ഉള്‍പ്പെടുത്തുമെന്നായിരുന്നു ഭീഷണിയെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.