ന്യൂനപക്ഷ വിഭാഗങ്ങളിലെ സംരംഭകര്‍ക്കായുള്ള ധനസഹായ പദ്ധതികള്‍

Update: 2018-05-27 08:20 GMT
Editor : admin
ന്യൂനപക്ഷ വിഭാഗങ്ങളിലെ സംരംഭകര്‍ക്കായുള്ള ധനസഹായ പദ്ധതികള്‍
Advertising

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ പദ്ധതികളെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരള.

Full View

ന്യൂനപക്ഷ വിഭാഗങ്ങളിലെ സംരംഭകര്‍ക്ക് രണ്ട് തരം ധനസഹായ പദ്ധതികളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വഴിയാണ് ഇവ ലഭിക്കുക. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ പദ്ധതികളെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരള.

മുസ്ലിം ക്രിസ്ത്യന്‍ സിഖ് ബുദ്ധ ജൈന സമുദായങ്ങളുടെ ക്ഷേമം ലക്ഷ്യം വെച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ചത്. കോര്‍പ്പറേഷന്‍ വഴി സൂക്ഷ്മ സംരംഭങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് രണ്ട് തരം സംരംഭക സഹായ പദ്ധതികള്‍ ഇവിടെ നിലവിലുണ്ട്. സ്വയംസഹായ സംഘങ്ങള്‍ക്ക് നല്‍കുന്നതാണ് ഒന്ന്.

ന്യൂനപക്ഷ വിഭാഗത്തിലെ സംരംഭകരായ വ്യക്തികള്‍ക്കും കോര്‍പ്പറേഷന്‍ ധനസഹായം നല്‍കുന്നുണ്ട്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി 500 പേര്‍ വീതം ഇതിന്റെ ഗുണഭോക്താക്കളായി. അഞ്ച് ലക്ഷത്തോളം രൂപയാണ് ഈ പദ്ധതി വഴി ലഭിക്കുക. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെയും കോര്‍പ്പറേഷന്റെയും വെബ്‌സൈറ്റുകള്‍ വഴി ധനസഹായത്തിനായി അപേക്ഷിക്കാം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News