കെ ആര് ഗൗരിയമ്മ @ 98
കെ.ആര് ഗൌരിയമ്മക്ക് നാളെ തൊണ്ണൂറ്റിയെട്ടാം പിറന്നാള്‍
കെ.ആര് ഗൌരിയമ്മക്ക് നാളെ തൊണ്ണൂറ്റിയെട്ടാം പിറന്നാള്‍. പ്രായത്തിലും പതിവ് തെറ്റാത്ത രാഷ്ട്രീയ പ്രതികരണവും പ്രവര്‍ത്തനങ്ങളുമായി ഗൌരിയമ്മ സജീവമാണ്. ഇക്കുറിയും പിറന്നാളിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് ഇന്നലെ ഗൌരിയമ്മയെ സന്ദര്‍ശിച്ച് ആശംസകളറിയിച്ചു.
പിറന്നാളും ആഘോഷവുമൊക്കെ പതിവു പോലെയാകുമ്പോള്‍ രാഷ്ട്രീയ പ്രതികരണത്തിനും പതിവ് ശൈലി തന്നെ.
പ്രായമേറി ആരോഗ്യം കുറയുന്നുവെങ്കിലും സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് മാറ്റി വച്ച് മറ്റൊന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്ന ഇടതുമുന്നണി ബോര്‍ഡോ കോര്‍പറേഷനോ നല്കിയാല് നിലപാടെന്താകും മറുപടിയിങ്ങനെ.
പിറന്നാളിന് ആരെയൊക്കെ ക്ഷണിച്ചുവെന്ന് ചോദിച്ചാല്‍ ആരെയും ക്ഷണിച്ചിട്ടില്ലെന്നും ആര്‍ക്കും വരാമെന്നാണ് കുഞ്ഞമ്മയെന്നു അടുപ്പക്കാര്‍ വിളിക്കുന്ന ഈ രാഷ്ട്രീയക്കാരി പറയുന്നത്. എല്ലാത്തവണയും നടക്കുന്നതു പോലെ സ്ഥിരം പകിട്ടില്‍ ഇത്തവണയും പിറന്നാള്‍ കേക്കുമുറിക്കും. പ്രായമധികരിക്കുന്നുവെങ്കിലും അടുത്തകാലത്തായി നിലപാടുകള്ക്കത്ര പ്രായംകൂടാറില്ല.