ഡിഫ്‍ത്തീരിയ ബാധയുള്ളയിടങ്ങളില്‍ മാത്രം വാക്സിന്‍ നല്‍കിയാല്‍ മതിയെന്ന് ആരോഗ്യവകുപ്പ്
പ്രതിരോധ കുത്തിവെപ്പിനെത്തുന്നവരെ മടക്കി അയക്കുന്നുവെന്നാരോപണം
മലപ്പുറത്ത് ഡിഫ്‍ത്തീരിയ പ്രതിരോധ വാക്സിന്‍ എത്താന്‍ വൈകും. വാക്സിന്‍ ക്ഷാമം കാരണം പ്രതിരോധ കുത്തിവെയ്പിനായി എത്തുന്നവരെ മടക്കി അയക്കുന്ന സ്ഥിതിയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍. ഡിഫ്‍ത്തീരിയ കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന ഇടങ്ങളില്‍ മാത്രം വാക്സിന്‍ നല്‍കിയാല്‍ മതിയെന്നാണ് ജില്ലാ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
ആവശ്യമായ വാക്സിന്‍ ജില്ലയില്‍ എത്തിച്ചിട്ടുണ്ടെന്നായിരുന്നു ഇന്നലെ ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍ തുച്ഛമായ അളവില്‍ മാത്രമാണ് വാക്സിന്‍ എത്തിയതെന്ന് ജില്ലയിലെ വാക്സിന്‍ സ്റ്റോക്ക് വ്യക്തമാക്കുന്നു. എട്ട് ഹെല്‍ത്ത് ബ്ലോക്കുകളില്‍ 10 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി 2.32 ലക്ഷം വാക്സിന്‍ വേണ്ടിവരുമെന്നിരിക്കെ എണ്ണായിരം വാക്സിനുകള്‍ മാത്രമാണ് സ്റ്റോക്കുള്ളത്. പ്രതിരോധ കുത്തിവെയ്പിനായി ആളുകള്‍ എത്തുമ്പോള്‍ പല ക്യാമ്പുകളിലും വാക്സിന്‍ ഇല്ല. വാക്സിന്‍ എടുക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടുതലാണ്.
ഇന്നലെ മാത്രം ഏഴ് ഡിഫ്‍ത്തീരിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രണ്ട് മരണം ഉള്‍പ്പെടെ 32 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മതിയായ വാക്സിന്‍ സ്റ്റോക്കില്ലാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.