ലാഹോര്‍ എക്സ്പ്രസ് ഏപ്രില്‍ ഒന്നിന് യേശുദാസ് പ്രകാശനം ചെയ്യും

Update: 2018-05-28 08:43 GMT
Editor : admin
ലാഹോര്‍ എക്സ്പ്രസ് ഏപ്രില്‍ ഒന്നിന് യേശുദാസ് പ്രകാശനം ചെയ്യും
Advertising

പാക് പ്രസിഡന്റിന്റെ മകള്‍ ഹസീനയും ഇന്ത്യന്‍ പ്രതിരോധമന്ത്രിയുടെ മകനായ ആനന്ദും തമ്മിലുള്ള പ്രണയത്തെ കേന്ദ്രമാക്കിയാണ് നോവല്‍ വികസിക്കുന്നത്

Full View

പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ പറയുകയാണ് ലാഹോര്‍ എക്സ്പ്രസ് എന്ന ഇംഗ്ലീഷ് നോവല്‍. ഫാദര്‍ സിറിയക് തോമസ് രചിച്ച നോവലിന്റെ പ്രകാശനം ഏപ്രില്‍ ഒന്നിന് ഗായകന്‍ കെ.ജെ യേശുദാസ് നിര്‍വഹിക്കും. ഫാദര്‍ സിറിയക്കിന്റെ രണ്ടാമത്തെ പുസ്തകമാണ് ലഹോര്‍ എക്സ്പ്രസ്.

പാകിസ്താനും ഇന്ത്യയും എന്നും ശത്രുതയുടെ പേരിലാണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. പ്രണയത്തിന് ഏത് ശത്രുതയും അവസാനിപ്പിക്കനുള്ള കരുത്തുണ്ടെന്നതാണ് ലഹോര്‍ എക്സ്പ്രസ് എന്ന നോവലിലൂടെ നോവലിസ്റ്റ് പറയുന്നത്. പാക് പ്രസിഡന്റിന്റെ മകള്‍ ഹസീനയും ഇന്ത്യന്‍ പ്രതിരോധമന്ത്രിയുടെ മകനായ ആനന്ദും തമ്മിലുള്ള പ്രണയത്തെ കേന്ദ്രമാക്കിയാണ് നോവല്‍ വികസിക്കുന്നത്. ഇവരുടെ പ്രണയം രാജ്യാന്ത്രപ്രശ്നമായി വളരുന്നതും റോ, ഐഎസ്ഐ എന്നിവര്‍ക്ക് പുറമെ ലോകശക്തികള്‍ക്ക് തന്നെ തലവേദന സൃഷ്ടിക്കുന്നതുമാണ് നോവലിന്റെ പ്രമേയം.

പാട്രിഡ്ജ് പബ്ലിഷേഴ്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആമസോണ്‍. ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ ലൈന്‍ സൈറ്റുകളിലൂടെ കഴിഞ്ഞവര്‍ഷം വില്‍പ്പനയാരംഭിച്ച നോവലിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പുസ്തകം വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം നിര്‍ദ്ധനരായ കുട്ടികളുടെ പഠനത്തിനായി വിനിയോഗിക്കാനാണ് തീരുമാനം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News