വടകര പിടിക്കാന്‍ ആര്‍എംപിയും; രമ പ്രചരണം തുടങ്ങി
വടകര മണ്ഡലത്തില്‍ ശക്തിപരീക്ഷണത്തിനായി ആര്‍എംപിയും പ്രചാരണത്തില്‍ സജീവമായി.
വടകര മണ്ഡലത്തില്‍ ശക്തിപരീക്ഷണത്തിനായി ആര്‍എംപിയും പ്രചാരണത്തില്‍ സജീവമായി. കെ കെ രമയാണ് വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി.
ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിപിക്ക് പകരക്കാരിയായാണ് കെ കെ രമയുടെ പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്കുളള ഇറക്കം. രാവിലെ വീട്ടിലെ ടിപി സ്മാരകത്തിന് മുന്നില്‍ നിന്നായിരുന്നു പ്രചരണത്തിന്‍റെ തുടക്കം.
പിന്നീട് ടിപി വെട്ടേറ്റ് വീണ വള്ളിക്കാട്ടിലെ സ്തൂപത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി കെ കെ രമ വോട്ടര്‍മാര്‍ക്കിടയിലേക്ക്. വടകര ടൌണിലായിരുന്നു ആദ്യം. പിന്നീട് ടിപിയെ സ്നേഹിക്കുന്നവരെ കാണാന്‍ വീടുകളിലേക്ക്. പ്രചാരണം ആത്മവിശ്വാസം പകരുന്നെന്ന് കെ കെ രമയുടെ പ്രതികരണം. കെ കെ രമയും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതോടെ വടകരയിലെ രാഷ്ട്രീയം ചൂടുപിടിക്കുകയാണ്.