മഞ്ചേരിയില്‍ പിറന്ന് ലോകത്തോളം വളര്‍ന്ന ഇംപെക്‌സ്
1999ല്‍ ചെറിയ മുതല്‍ മുടക്കില്‍ ആരംഭിച്ച ഇന്‍വെര്‍ട്ടര്‍ ഉല്‍പന്നങ്ങളുടെ കച്ചവടമായിരുന്നു നുവൈസിന്റെ തുടക്കം. ഇവിടെനിന്നാണ്, രാജ്യത്തിനകത്തും പുറത്തും നിര്‍മാണ കേന്ദ്രങ്ങളും വില്‍പന ശാലകളുമുള്ള വ്യാപാര ശൃംഘലയുടെ എംഡി സ്ഥാനത്തേക്ക് നുവൈസ് ഉയര്‍ന്നത്...
മലപ്പുറം മഞ്ചേരിയില്‍ പിറന്ന് ഇലക്ട്രോണിക്‌സ് വിപണിയില്‍ ലോകത്തോളം വളര്‍ന്ന ബ്രാന്റ് നാമമാണ് ഇംപെക്‌സ്. ചെറിയ യുപിഎസ് നിര്‍മാണ യൂണിറ്റില്‍ നിന്നുള്ള തുടക്കമാണ് മഞ്ചേരി സ്വദേശി സി നുവൈസിന്റെ വിജയകഥയായി മാറിയത്. പത്തുവര്‍ഷം കൊണ്ട് ഇന്ത്യയിലും വിദേശത്തും വിപണി കീഴടക്കിയ വലിയ കമ്പനിയായി കെസിഎം അപ്ലയന്‍സസ് മാറി.
1999ല്‍ ചെറിയ മുതല്‍ മുടക്കില്‍ ആരംഭിച്ച ഇന്‍വെര്‍ട്ടര്‍ ഉല്‍പന്നങ്ങളുടെ കച്ചവടമായിരുന്നു നുവൈസിന്റെ തുടക്കം. ഇവിടെനിന്നാണ്, രാജ്യത്തിനകത്തും പുറത്തും നിര്‍മാണ കേന്ദ്രങ്ങളും വില്‍പന ശാലകളുമുള്ള വ്യാപാര ശൃംഘലയുടെ എംഡി സ്ഥാനത്തേക്ക് നുവൈസ് ഉയര്‍ന്നത്. ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ വിപണിയിലെ മുന്‍നിര ബ്രാന്റാണ് ഇപ്പോള് ഇംപെക്‌സ്.
പരാജയങ്ങള്‍ നിരവധി തവണ മുന്നില്‍ വന്നപ്പോഴും പതറാതെ പിടിച്ചു നിന്നു എന്നതാണ് വിജയരഹസ്യമെന്ന് നുവൈസ് പറയുന്നു. മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന് കോഴിക്കോട് ഐഐഎമ്മില്‍ നിന്ന് ലഭിച്ച സഹായവും തുണയായി. ടോള്‍ ഫ്രീ നമ്പറിലൂടെ ഉപഭോക്താക്കള്‍ പരാതി അറിയിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന വില്‍പനാനന്തര സേവനമാണ് ഇംപെക്‌സിനെ ജനകീയമാക്കിയത്.
ചൈനയിലാണ് ഉല്‍പന്നങ്ങളുടെ പ്രധാന നിര്‍മാണ കേന്ദ്രം. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലും നിര്‍മാണ യൂണിറ്റുകളുണ്ട്. ഇന്ത്യ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് പ്രധാന വിപണി. ആഫ്രിക്ക യൂറോപ്യന്‍ രാജ്യങ്ങളില്‍ വിപണി കണ്ടെത്തുക എന്നതാണ് നുവൈസിന്റെ അടുത്ത ലക്ഷ്യം.