വേമ്പനാട്ട് കായലില്‍ കരിമീന്‍ ലഭ്യത കുറയുന്നു; മത്സ്യതൊഴിലാളികള്‍ ദുരിതത്തില്‍

Update: 2018-05-28 21:50 GMT
വേമ്പനാട്ട് കായലില്‍ കരിമീന്‍ ലഭ്യത കുറയുന്നു; മത്സ്യതൊഴിലാളികള്‍ ദുരിതത്തില്‍
Advertising

ഈ അവസരം മുതലെടുത്ത് ആന്ധ്രയില്‍ നിന്നും കരിമീന്‍ എത്തുന്നത് കുമരകത്തെ മത്സ്യതൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.

കുമരകത്തെ മത്സ്യ തൊഴിലാളികളെ ദുരിതത്തിലാക്കി വേമ്പനാട്ട് കായലില്‍ കരിമീന്‍ ലഭ്യത വന്‍തോതില്‍ കുറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്ന നകരിമീനിന്റെ മൂന്നിലൊന്ന് പോലും ലഭിക്കുന്നില്ലാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്. അനുദിനം വേമ്പനാട്ട് കായല്‍ മലിനമാകുന്നതാണ് ഇതിന് കാരണമായി മത്സ്യതൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്.

Full View

കുമരകത്ത് എത്തുന്ന വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയമുള്ള ഒന്നാണ് ഇവിടുത്തെ കരിമീന്‍. അതുകൊണ്ട് തന്നെ ഇവിടെയുള്ള മത്സ്യതൊഴിലാളികളുടെ പ്രധാന വരുമാന മാര്‍ഗ്ഗവും കരിമീന്‍ തന്നെയായി മാറി. എന്നാല്‍ ഈ വര്‍ഷം കണക്ക് കൂട്ടലുകള്‍ എല്ലാം തെറ്റി. കരിമീന്‍ ലഭ്യത വന്‍തോതില്‍ കുറഞ്ഞു. ഒരു വള്ളത്തില്‍ മുപ്പത് കിലോ വരെ കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ ലഭിക്കുന്നത് വെറും രണ്ടും മൂന്നും കിലോ മാത്രം. മത്സ്യതൊഴിലാളികളില്‍ നിന്നും നേരിട്ട് കരിമീന്‍ വാങ്ങി വിറ്റിരുന്ന കച്ചവടക്കാരും ഇതോടെ പ്രതിസന്ധിയിലായിരിക്കുയാണ്.

വേമ്പനാട്ട് കായലില്‍ വര്‍ദ്ധിച്ച് വരുന്ന മാലിന്യമാണ് കരിമീനിന് വില്ലനാകുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഈ അവസരം മുതലെടുത്ത് ആന്ധ്രയില്‍ നിന്നും കരിമീന്‍ എത്തുന്നത് കുമരകത്തെ മത്സ്യതൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.

Tags:    

Similar News